മോഹന്‍ലാല്‍- മൂന്നു ദശാബ്‍ദങ്ങളായി മലയാള സിനിമയെ അടക്കിഭരിക്കുന്ന അഭിനയകലയുടെ തമ്പുരാന്‍. തികവാര്‍ന്ന അഭിനയത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ മോഹന്‍ലാല്‍ മറ്റൊരു പിറന്നാളിന്റെ മാധുര്യത്തിലാണ്. മലയാള സിനിമയില്‍ ഗാനരംഗം അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരും ഉള്ളുവെന്ന് പ്രമുഖ സംവിധായകര്‍ വിലയിരുത്തിയിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ പരിപൂര്‍ണ്ണനായ മോഹന്‍ലാല്‍ ഒരു ഗായകനായും പ്രേക്ഷകരുടെ സംഗീതപ്രേമികളുടെയും മനസില്‍ ഇടംനേടിയിട്ടുണ്ട്. നാളിതുവരെ ഇരുപതിലധികം സിനിമകള്‍ക്കുവേണ്ടി മോഹന്‍ലാല്‍ പിന്നണി പാടിയിട്ടുണ്ട്. പൂക്കച്ച മഞ്ഞക്കച്ച എന്നുതുടങ്ങുന്ന ഓണപ്പാട്ട് ആലപിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഗായകന്‍ എന്ന പരിവേഷം സ്വന്തമാക്കുന്നത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ എന്ന ചിത്രത്തിലെ സിന്ദൂരമേഘം എന്ന ഗാനമാണ് മോഹന്‍ലാല്‍ ഒരു സിനിയ്ക്കുവേണ്ടി ആദ്യമായി ആലപിക്കുന്നത്. അതിനുശേഷം സാജന്‍ സംവിധാനം ചെയ്ത കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്‍ 'നീയറിഞ്ഞോ മേലേമാനത്ത്' എന്നുതുടങ്ങുന്ന ഗാനം മോഹന്‍ലാല്‍ ആലപിച്ചപ്പോള്‍ വളരെ പെട്ടെന്നാണ് ഹിറ്റായി മാറിയത്. പിന്നീട് ചിത്രം എന്ന സിനിമയിലെ കാടുമീ നാടുമെല്ലാം, ഏയ് ഓട്ടോയിലെ മൈ നെയിം ഈസ് സുധി തുടങ്ങിയ ഗാനങ്ങളെല്ലാം മോഹന്‍ലാലിന്റെ സ്വരത്തിലൂടെ പുറത്തുവന്നപ്പോള്‍ ആസ്വാദകര്‍ ഏറ്റുപാടി.
undefined
വിഷ്ണുലോകത്തിലെ ആവാരാ ഹൂം, കളിപ്പാട്ടത്തിലെ വരവീണ മൃദുവാണി, സ്ഫടികത്തിലെ ഏഴിമലയും പരുമല ചെരുവിലെ തുടങ്ങിയ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി മാറി. എന്നാല്‍ മോഹന്‍ലാല്‍ അഭിനയിക്കാത്ത കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തില്‍ കൈതപ്പൂവിന്‍ എന്നുതുടങ്ങുന്ന ഗാനം ഒരു പിന്നണിഗായകന്റെ ചാരുതയോടെയാണ് അദ്ദേഹം ആലപിച്ചത്. അബ്ബാസും മഞ്ജു വാര്യരും അഭിനിയിച്ച ഈ ഗാനം ആലാപനത്തിലെ വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. പിന്നീട് ഉസ്താദ്(തീര്‍ച്ചയില്ലാ ജനം), രാവണപ്രഭു(തകില് പുകില്), ബാലേട്ടന്‍(കറു കറു കറുത്തൊരു), തന്മാത്ര(ഇതളൂര്‍ന്ന് വീണ), മാടമ്പി (ജീവിതം ഒരു, ഗണേശ ശരണം) തുടങ്ങിയ സിനിമകള്‍ക്കുവേണ്ടിയും മോഹന്‍ലാല്‍ ആലപിച്ചു.
ബ്ലസി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ ആലപിച്ച അണ്ണാറക്കണ്ണാ വാ എന്ന ഗാനം ഏറെ ഹിറ്റായ ഒന്നാണ്. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമിടയില്‍ ഈ ഗാനം വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറി. കുട്ടിക്കാലത്തെ ഗൃഹാതുരത്വം ആലാപനത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാലിന് സാധിച്ചു. പിന്നീട് ഒരു നാള്‍ വരും എന്ന ചിത്രത്തില്‍ നാത്തൂനേ നാത്തൂനേ എന്നു തുടങ്ങുന്ന ഗാനവും മോഹന്‍ലാല്‍ ആലപിച്ചു. ജോഷി സംവിധാനം ചെയ്‍ത റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ പാടിയ ആറ്റുമണല്‍ പായയില്‍ എന്നുതുടങ്ങുന്ന ഗാനവും സൂപ്പര്‍ ഹിറ്റായി മാറി.
ആലാപനത്തിലെ വ്യത്യസ്തത കൊണ്ട് മോഹന്‍ലാല്‍ പാടിയ എല്ലാ ചലച്ചിത്രഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവയാണ്. ചലച്ചിത്രഗാനങ്ങള്‍ക്ക് പുറമെ ഓര്‍മ്മയ്ക്കായ് എന്ന ആല്‍ബത്തിലെ മാനത്തെ അമ്പിളി എന്ന ഗാനവും എന്റെ കന്നിമല എന്ന അയ്യപ്പ ഭക്തി ആല്‍ബത്തിലെ ശബരിമല തിരുമുടിയില്‍ എന്ന ഗാനവും മോഹന്‍ലാലിന്റെ സ്വരമാധുരികൊണ്ട് ആസ്വാദകര്‍ സ്വീകരിച്ചവയാണ്., mohanlal