ലക്ഷ്മി നക്ഷത്രയുമായി അടുപ്പമില്ലേ ? 'എല്ലാ തീരുമാനവും എന്റേത്, ഞാനിപ്പോൾ തിരക്കിലാണ്'; രേണു സുധി

താൻ ഒറ്റക്കാണ് ഇപ്പോൾ തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്നും രേണു സുധി. 

renu sudhi about anchor lakshmi nakshathra

മീപകാലത്ത് ഏറെ വിമർശനങ്ങളും സൈബർ അറ്റാക്കുകളും നേരിട്ട ആളാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം തന്റേതായ ജോലികളിലും മറ്റും മുന്നേറുന്ന രേണുവിന് എതിരെ ബോഡി ഷെയ്മിങ്ങും വലിയ തോതിൽ നടക്കുന്നുണ്ട്. ഇവരുമായി അടുത്ത സൗഹൃദം ഉള്ള ആളാണ് അവതാരക ലക്ഷ്മി നക്ഷത്ര. സുധി മരിച്ച ശേഷം വ്ലോ​ഗിലെല്ലാം രേണുവിനെയും കുട്ടികളെയും ഉൾപ്പടുത്തിയത് വലിയ തോതിൽ വിമർശനങ്ങളും ലക്ഷ്മിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ സമീപകാലത്ത് ഇരുവരും ഒന്നിച്ചെത്തിയിരുന്നില്ല. സൗഹൃദം അവസാനിച്ചോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയുമായി രേണു തന്നെ എത്തിയിരിക്കുകയാണ് ഇപ്പോൾ. 

ലക്ഷ്മി നക്ഷത്രയുമായി കോണ്ടാക്ട് ഉണ്ടോന്ന ചോദ്യത്തിന് 'ലക്ഷ്മി ഫ്രീയാകുമ്പോൾ മെസേജ് അയക്കും. തിരക്കല്ലേ. പിന്നെ ഞാനും അടുത്തിടെയായി കുറച്ച് തിരക്കാണ്', എന്നാണ് രേണു സുധി പറഞ്ഞത്. ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു രേണുവിന്റെ മറുപടി. 

Latest Videos

താൻ ഒറ്റക്കാണ് ഇപ്പോൾ തീരുമാനങ്ങളെല്ലാം എടുക്കുന്നത്. വേറെ ആരും തീരുമാനിക്കാല്ല. മൂത്ത മകനെ എല്ലാം അറിയിക്കും. വർക്കൊക്കെ വരുമ്പോൾ അവനോട് പറയും. സുധി ചേട്ടന്റേയും എന്റേയും വീട്ടുകാരും സപ്പോർട്ട് ആണെന്നും ഞാൻ സമൂഹത്തിലേക്ക് ഇറങ്ങി മോഷ്ടിക്കുകയോ കൊല്ലുകയോന്നും ചെയ്യുന്നില്ലല്ലോ എന്നും രേണു സുധി പറയുന്നു. സിനിമയിൽ വിളിച്ചാൽ അഭിനയിക്കുമെന്നും അവർ പറയുന്നുണ്ട്.

ഇത് പൊളിക്കും..; ബസൂക്കയ്ക്ക് വേണ്ടി പാടി ശ്രീനാഥ് ഭാസി; പ്രകടനത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടിയും

സുധിച്ചേട്ടൻ മരിച്ച സമയത്ത് സർക്കാർ ജോലി വാ​ഗ്ദാനം ചെയ്തിരുന്നു. അത് എംപ്ലോയ്മെന്റ് വഴിയെ നടക്കൂ. അതിന്റെ കാര്യങ്ങൾ നടക്കുകയാണ്. എന്ന് ശരിയാവുമെന്ന് അറിയില്ലെന്നും രേണു കൂട്ടിച്ചേർത്തു. അടുത്തിടെ ദാസേട്ടന്‍ എന്ന സോഷ്യല്‍ മീഡിയ താരവുമായുള്ള രേണുവിന്‍റെ ആല്‍ബം പുറത്തുവന്നിരുന്നു. ഇതിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടി വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!