ഇഷിതയെ വേദനിപ്പിക്കാൻ രചനയുടെ നാടകം - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : Apr 16, 2025, 04:13 PM IST
ഇഷിതയെ വേദനിപ്പിക്കാൻ രചനയുടെ നാടകം - ഇഷ്ടം മാത്രം സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

സൂരജിന് ചിപ്പിയുടെ സ്കൂളിൽ അഡ്മിഷൻ കിട്ടിയ സന്തോഷത്തിലാണ് അഷിത. ഇഷിതയുടെയും ചിപ്പിയുടെയും കൂടെ സ്കൂളിൽ പോകാനായി അവൾ മകനെയും കൂട്ടി വീട്ടിലെത്തിയിരിക്കുകയാണ്. അമ്മയുടെയും അച്ഛന്റെയും കാൽതൊട്ട് വണങ്ങി സൂരജ് അനുഗ്രഹം വാങ്ങി. ശേഷം ഇഷിതയും ചിപ്പിയും അഷിതയും സൂരജിനൊപ്പം സ്കൂളിലെത്തി.  ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

അഡ്മിഷന് അൽപ്പസമയം കൂടി ബാക്കിയുള്ളതുകൊണ്ട് ചിപ്പി സൂരജിനെയും അഷിതയെയും സ്കൂൾ ചുറ്റിക്കാണിക്കാൻ കൊണ്ടുപോയി. അപ്പോഴാണ് സ്കൂളിലേയ്ക്ക് ഒരു പരിചയമുള്ള കാർ എത്തുന്നത് ഇഷിത ശ്രദ്ധിച്ചത്. അതിൽ രചനയും ആദിയും മഹേഷുമായിരുന്നു. ആദിയ്ക്കും അതെ സ്കൂളിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്. അവനെ സ്കൂളിൽ ചേർക്കാനാണ് മഹേഷ് അവരോടൊപ്പം എത്തിയത്. തന്നോട് മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് മുങ്ങിയതിൽ ഇഷിതയ്ക്ക് പരിഭവം ഉണ്ടെങ്കിലും അതൊന്നും ഇഷിത മഹേഷിനോട് കാണിച്ചില്ല. മാത്രമല്ല ആദിയോടൊപ്പം അഡ്മിഷനായി പോകാനും ആവശ്യപ്പെട്ടു. 

അങ്ങനെ മഹേഷ് ആദിയ്ക്കും രചനക്കുമൊപ്പം പ്രിൻസിപ്പലിന്റെ റൂമിലെത്തി അഡ്‌മിഷൻ പ്രൊസീജർ എല്ലാം പൂർത്തിയാക്കി. പ്രിൻസിപ്പലിന് മുന്നിൽ വെച്ച് രചന തകർത്ത് അഭിനയിക്കുകയായിരുന്നു. താനും മഹേഷും തമ്മിൽ നല്ല സൗഹൃദത്തിൽ ആണെന്നും ആകാശ് തന്റെ വെറുമൊരു സുഹൃത്ത് ആണെന്നും ആദിയ്ക്ക് വേണ്ടിയാണ് മറ്റൊരു വിവാഹം ചെയ്യാതിരുന്നത് എന്നും രചന തട്ടി വിട്ടു. അത് കേട്ട് മഹേഷിന്റെ ശെരിക്കും പുച്ഛമാണ് അവളോട് തോന്നിയത്. ആദിയും ഇതൊക്കെ എപ്പോൾ എന്ന ചിന്തയിലായിരുന്നു. 

അഡ്‌മിഷൻ പ്രൊസീജർ കഴിഞ്ഞ് ഇഷിതയുടെ മുന്നിൽ വെച്ച് രചനയുടെ ഒരു ഷോയും ഉണ്ടായിരുന്നു. എങ്ങനെയും ഒരു കുടുംബകലഹം ഉണ്ടാക്കുക എന്നാണല്ലോ അവളുടെ ലക്‌ഷ്യം. കഷ്ട്ടം രചന ...സ്വന്തം മകൻ ഇതെല്ലാം കണ്ടാണ് വളരുന്നതെന്ന് നീ ഓർത്താൽ കൊള്ളാം. എന്നാൽ രണ്ടും കൽപ്പിച്ച് ഇഷിത ആദിയുടെ ഓർമ്മയിലേക്കുള്ള മടക്കം പരീക്ഷിക്കാൻ അവനെ ഇഷാദ് എന്ന് പേരെടുത്ത് വിളിച്ചിട്ടുണ്ട്. ആ പേര് കേട്ടതും ആദിയ്ക്ക് തലയ്ക്കകത്ത് എന്തോ ഒരു വൈബ്രേഷൻ പോലെ അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. അതോടെ അവൻ പഴയ ഓർമ്മകളിലേക്ക് മടങ്ങാൻ ഇനി അധിക ദൂരമില്ലെന്ന് ഇഷിതയ്ക്ക് മനസ്സിലായിട്ടുമുണ്ട്. എന്തായാലും ഇനി പുതിയ സ്കൂളിലെ കഥകളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്. ഒരേ സ്കൂളിലെത്തുന്ന ചിപ്പിയുടെയും ആദിയുടെയും സൂരജിന്റെയും ജീവിതത്തിൽ ഇനി എന്തെല്ലാം സംഭവിക്കും ? സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.

PREV
Read more Articles on
click me!

Recommended Stories

ഇത് ഞങ്ങളുടെ 'റൂഹ്', ഒപ്പം നിന്ന എല്ലാവർക്കും നന്ദി; പുതിയ സന്തോഷം പങ്കുവെച്ച് മീത്ത് മിറി കപ്പിള്‍സ്
'മനുഷ്യനെന്തെന്ന് പഠിച്ചു, പിന്നിൽ നിന്ന് കുത്തിയവർക്ക് നന്ദി'; ശ്രദ്ധനേടി അപ്സരയുടെ വാക്കുകൾ