ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
കയ്യൊടിഞ്ഞിട്ട് പോലും ആന്റണിക്കൊപ്പം പോയ ശരത്ത് നേരെ സച്ചിയുടെ അടുത്തെത്തുന്നു. അവൻ സച്ചിയുടെ കയ്യിൽ ഒരു കെട്ട് നോട്ട് കൊടുക്കുന്നു . ഇത് സച്ചിയുടെ അമ്മ ചന്ദ്രയുടെ കയ്യിൽ നിന്നും മോഷ്ടിച്ച പണമാണെന്നും ഒരു രൂപ പോലും കുറയാതെ തന്നിട്ടുണ്ടെന്നും ശരത്ത് സച്ചിയോട് പറയുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
ശരത്ത് നൽകുന്ന പണം സച്ചി വാങ്ങില്ലെന്ന് ആയിരുന്നു ശരത്തിന്റെ പ്രതീക്ഷ. എന്നാൽ ശരത്തിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായാണ് സച്ചി പെരുമാറിയത്. ഇത് തന്റെ അച്ഛൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ആണെന്നും മോഷ്ടിച്ച് ഉണ്ടാക്കിയതല്ലെന്നും അതുകൊണ്ട് ഈ പണം താൻ വേണ്ടെന്നു വയ്ക്കില്ലെന്നും സച്ചി ശരത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു. സത്യത്തിൽ ശരത്തിന് അത് ഞെട്ടൽ തന്നെയായിരുന്നു. എന്നാലും അഭിമാനം വിടാൻ കഴിയില്ലല്ലോ. ഇനി പലിശ വേണമെങ്കിൽ ഇതാ 10000 രൂപ കൂടി എന്ന് പറഞ്ഞ് ശരത്ത് പോക്കറ്റിൽ നിന്നും പണം എടുത്ത് സച്ചിക്ക് കൊടുത്തു. എന്നാൽ ഇപ്പോൾ നീ നീട്ടിയ ഈ പതിനായിരം രൂപ നിന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ വീണ്ടും ആശുപത്രി ചെലവുകൾക്കായി വേണ്ടിവരും ഇതാണല്ലോ കയ്യിലിരിപ്പ് എന്നും സച്ചി ശരത്തിനോട് പറഞ്ഞു. ശേഷം ഇവിടെ നിന്ന് തിരിയാതെ സ്ഥലം കാലിയാക്കാൻ ശരത്തിന് വാണിംഗ് കൊടുത്തു. വീണ്ടും സച്ചിയെ കയറി ചൊറിഞ്ഞാൽ ഇടി കിട്ടും എന്ന് ഉറപ്പായതോടെ ആന്റണി വേഗം ശരത്തിനെ കൂട്ടി സ്ഥലം കാലിയാക്കി.
പണവുമായി സച്ചിനേരെ പോയത് വീട്ടിലേക്കാണ്. ശരത് നൽകിയ പണം അവൻ നേരെ അച്ഛന്റെ കയ്യിൽ കൊടുത്തു. അമ്മയുടെ കയ്യിൽ നിന്നും അന്ന് മോഷണം പോയ പണമാണ് ഇതെന്നും കള്ളനെ പിടികൂടിയ പോലീസ് തന്റെ കയ്യിൽ നേരിട്ട് പണം ഏൽപ്പിച്ചതാണെന്നും സച്ചി പറഞ്ഞു. എന്നാൽ സച്ചി ആ പറഞ്ഞത് വിശ്വസിക്കാൻ ശ്രുതി തയ്യാറായിരുന്നില്ല. അങ്ങനെ കേസ് കൊടുക്കാതെ പോലീസ് എങ്ങനെ കള്ളനെ പിടിച്ച് പണം തരും എന്ന് ശ്രുതി ചോദിച്ചു. അതിന് ബദലായി നിന്റെ മലേഷ്യൻ അമ്മാവനെ കണ്ടാൽ അയാൾ മലേഷ്യയിൽ നിന്ന് വന്നതാണെന്ന് തോന്നിയില്ലെങ്കിലും ഞങ്ങൾ അതെല്ലാം വിശ്വസിച്ചില്ലേ അതുപോലെ ഇതും വിശ്വസിക്കണമെന്ന് സച്ചി പറഞ്ഞു. അതേസമയം ചന്ദ്രക്ക് ആ കള്ളനെ കാണണം എന്നായിരുന്നു ആഗ്രഹം. എന്നാൽ കള്ളൻ ജയിലിൽ ആണെന്നും അവിടെ പോയി കാണേണ്ടി വരുമെന്നും സച്ചി മറുപടി പറഞ്ഞു. പലരും തിരിച്ചും മറിച്ചും ചോദിച്ചെങ്കിലും സച്ചി ശരത്തിന്റെ പേര് വെളിപ്പെടുത്തിയില്ല.
അതേസമയം ശ്രുതിയുടെ സംശയം ഇപ്പോഴും മാറിയിട്ടില്ല. ഒന്നുകിൽ സച്ചിക്ക് കള്ളനെ നേരിട്ട് അറിയാം എന്നും, അല്ലെങ്കിൽ സച്ചി പറഞ്ഞ
പ്രകാരമാണ് കള്ളൻ പണം മോഷ്ടിച്ചതെന്നും ശ്രുതി സുധിയോട് പറഞ്ഞു. ശ്രുതിയും സുധിയും തമ്മിലുള്ള സംഭാഷണം രേവതി കേൾക്കാൻ ഇടയായിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബലമായ കഥകളുമായി ചെമ്പനീർ പൂവ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.