ഇനി മുതൽ ഓട്ടോ ഡ്രൈവർ സച്ചി ഓൺ സ്ക്രീൻ - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 

chembaneer poovu serial review S1  E392

കഥ ഇതുവരെ 

സച്ചി തങ്ങൾക്ക് വേണ്ടി കാർ വിറ്റ് ആന്റണിയുടെ കടം വീട്ടിയ സങ്കടത്തിലാണ് മഹേഷും കൂട്ടുകാരും. അവർ ടാക്സി സ്റ്റാൻഡിൽ സച്ചിയേയും കാത്തിരിപ്പാണ്. അപ്പോഴാണ് പതിവില്ലാതെ ഒരു ഓട്ടോ സ്റ്റാൻഡിലേക്ക് വരുന്നത് അവർ കണ്ടത്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

Latest Videos

------------------------------------

 പതിവില്ല ഒരു ഓട്ടോ, ടാക്സി സ്റ്റാൻഡിലേക്ക് വന്നത് നോക്കി നിൽക്കുകയാണ് മഹേഷും കൂട്ടുകാരും. എന്നാൽ അതിനകത്തുള്ള ആളെ അവർ തീരെ പ്രതീക്ഷിച്ച് കാണില്ല. അത് ആരാണെന്നല്ലേ ..സച്ചി ..അതെ ന്ന് ...നമ്മുടെ സച്ചി തന്നെ . കാർ വിറ്റ ശേഷം ഇനി ഓട്ടോ ഓടിക്കാമെന്ന തീരുമാനത്തിലാണ് സച്ചി. എന്നാൽ മഹേഷിനും കൂട്ടുകാർക്കും അത് വല്ലാത്ത ഷോക്ക് ആയിരുന്നു. വാടകയ്ക്ക് മറ്റൊരു കാർ ഏർപ്പാടാക്കി കൊടുക്കാമെന്ന് മഹേഷ് സച്ചിയോട് പറഞ്ഞെങ്കിലും അത് വേണ്ടെന്ന് സച്ചി പറഞ്ഞു . തനിയ്ക്ക് അറിയാവുന്ന പണി ഡ്രൈവിങ്ങ് ആണെന്നും ഓട്ടോ ഓടിക്കാൻ തനിക്കൊരു മടിയും ഇല്ലെന്നും സച്ചി അവരോട് പറഞ്ഞു. 

അതേസമയം ഹോട്ടലിൽ ഓർഡർ എടുക്കുന്ന തിരക്കിലാണ് സുധി. എന്നാൽ പെട്ടന്ന് സപ്ലയർക്ക് വയറുവേദന വന്ന കാരണം സുധിയ്ക്ക് ആ ജോലി കൂടി ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെ ടേബിളിലേക്കുള്ള സാമ്പാറുമായി സുധി പോകുന്നതിനിടയ്ക്ക് എതിരെ വന്ന ഒരാളുമായി കൂട്ടിയിടിക്കുകയും സാമ്പാർ മുഴുവനും ടേബിളിൽ ഇരുന്ന കസ്റ്റമറുടെ ദേഹത്ത് വീഴുകയും ചെയ്തു. സത്യത്തിൽ അത് സുധിയോട് തെറ്റായിരുന്നില്ല. എതിരെ വന്ന ആളാണ് നോക്കാതെ ഇടിച്ചത്. എന്നാൽ സാമ്പാർ ദേഹത്ത് വീണ കസ്റ്റമർ പൊട്ടിത്തെറിക്കുകയും സുധിയെ തല്ലാൻ കയ്യോങ്ങുകയും ചെയ്തു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞിട്ടും അയാൾ നിർത്താൻ തയ്യാറായില്ല. ഇത് കണ്ട് വന്ന ഹോട്ടൽ മുതലാളിയും സുധിയെ വഴക്ക് പറഞ്ഞു മാത്രമല്ല ഇവിടെ നിന്നും പൊക്കോളാനും പറഞ്ഞു. അതായത് പിരിച്ചുവിട്ടെന്ന് അർഥം. എല്ലാം കൂടി സഹികെട്ട് പറയാനുള്ളത് മുഴുവൻ ഓണറോടും പറഞ്ഞ് സുധി ഹോട്ടലിൽ നിന്നിറങ്ങി .

തിരിച്ച് വീട്ടിലെത്തിയ സുധിയ്ക്ക് ഇക്കാര്യം ശ്രുതിയോട് പറയാതിരിക്കാനായില്ല. താൻ ഹോട്ടലിലെ ജോലിക്കാണ് പോയിരുന്നതെന്ന് പറഞ്ഞില്ലെങ്കിലും തന്റെ ജോലി പോയ കാര്യം സുധി ശ്രുതിയോട് പറഞ്ഞു. അത് കേട്ടതും ശ്രുതി ആകെ ഞെട്ടിത്തരിച്ചു. മാത്രമല്ല കട്ട കലിപ്പിൽ ശ്രുതി സുധിയോട് പൊട്ട്ടിത്തെറിക്കുകയും ചെയ്തിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. 

vuukle one pixel image
click me!