കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ദാസേട്ടൻ കോഴിക്കോടിനൊപ്പം പുതിയ സിനിമയിൽ അഭിനയിക്കുന്നു. സിനിമയുടെ പൂജയിൽ വെച്ച് രേണുവിന് രജിത് കുമാർ ഉപദേശം നൽകുന്ന വീഡിയോ വൈറലാകുന്നു.
കൊച്ചി: സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ദാസേട്ടൻ കോഴിക്കോട് എന്ന സോഷ്യൽ മീഡയ സെലിബ്രിറ്റിക്കൊപ്പം ചെയ്ത ആൽബത്തിനെതിരെയും വലിയ തോതിൽ സൈബർ ആക്രമണം ഉയർന്നിരുന്നു. ഇപ്പോളിതാ ദാസേട്ടൻ കോഴിക്കോടിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ് രേണു. 'ചെയ്ഞ്ച്' എന്നു പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.
ചിത്രത്തിന്റെ പൂജക്കെത്തിയ രേണുവിനെ ഉപദേശിക്കുന്ന ബിഗ് ബോസ് താരം രജിത് കുമാറിന്റെ വീഡിയോയും വൈറലാകയാണ്. ''എന്റെ മോളേ, ഒരു കാര്യം ഞാൻ പറയാം. പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തിൽ ഭാവിയിൽ പണിയാകും. മനസിലായോ? നീ സൂക്ഷിക്കണം'', എന്ന് രജിത് കുമാർ പറയുന്നതും വീഡിയോയിൽ കേൾക്കാം.
കൊല്ലം സുധിക്കൊപ്പം താൻ സ്റ്റാർ മാജിക്കിൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യത്തിന്റെ പുറത്താണ് ഇതൊക്കെ പറയുന്നതെന്നും വിരോധമൊന്നും തോന്നരുതെന്നും രജിത് കുമാർ പറയുന്നുണ്ട്. രജിത് കുമാറിന്റെ വാക്കുകള്‍ ചിരിച്ചുകൊണ്ട് കേള്‍ക്കുന്ന രേണുവിനേയും വീഡിയോയില്‍ കാണാനാകും. ദാസേട്ടൻ കോഴിക്കോടും ഒപ്പമുണ്ടായിരുന്നു.
രേണുവിനെതിരെ പല തവണ സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ദാസേട്ടൻ കോഴിക്കോടിനൊപ്പം ചെയ്ത റീലിൽ രേണുവിന്റെ രൂപത്തെയടക്കം പരിഹസിച്ചായിരുന്നു കമന്റുകൾ. തനിക്ക് ദൈവം തന്ന രൂപമാണിതെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നും ഇത്തരം കമന്റുകളോട് രേണു പ്രതികരിക്കുകയും ചെയ്തിരുന്നു.
വിന്‍സി പറഞ്ഞത് സത്യം, ഇത്തരം അനുഭവങ്ങളുണ്ട്: പിന്തുണയുമായി ശ്രുതി രജനികാന്ത്