'പാച്ചൂക്കാ..നിങ്ങളെ നഷ്ടപ്പെടാന്‍ എനിക്ക് വയ്യ'; സൽമാനുൽ-മേഘ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

പ്രിയപ്പെട്ട സഞ്ജുവും ലക്ഷ്മിയും ഒന്നായ സന്തോഷത്തിലാണ് സീരിയൽ ആരാധകർ. 


ഴിഞ്ഞ ദിവസം മിനി സ്ക്രീൻ പ്രേക്ഷകരെ ഒന്നാകെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തൊരു വാർത്ത പുറത്തുവന്നിരുന്നു. മിഴിരണ്ടിലും എന്ന പരമ്പരയിലൂടെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സൽമാനുലും മേഘയും വിവാ​​ഹിതരായി എന്നതായിരുന്നു അത്. രജിസ്റ്റ് മാര്യേജ് ആയിരുന്നു. തങ്ങൾ വിവാഹിതരായ കാര്യം താരങ്ങൾ തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സീരിയൽ ലോകത്ത് നടക്കുന്നതിനിടെ മുൻപൊരിക്കൽ സൽമാനുലിനെ കുറിച്ച് മേഘ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. 

കഴിഞ്ഞ വർഷം മിഴിരണ്ടിലും പരമ്പരയിൽ നിന്നും സൽമാനുലിനെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഏറെ വൈകാരികമായൊരു കുറിപ്പ് മേഘ ഷെയർ ചെയ്തത്. 'പാച്ചൂക്ക...പാച്ചുക്ക കുറച്ച് പുറകോട്ട് ചിന്തിക്കുക. എനിക്ക് കുറച്ച് ടിഷ്യു പേപ്പര്‍ വാങ്ങിത്തരാമോ, എന്റെ കയ്യിലുണ്ടായിരുന്നത് തീര്‍ന്നു പോയി. കഴിഞ്ഞൊരു വര്‍ഷത്തെ ഈ മുപ്പത് സെക്കന്റ് മാത്രമുള്ള വീഡിയോ ആയി എഡിറ്റ് ചെയ്തിരിക്കുകയാണ്. നുറുങ്ങുന്ന ഹൃദയ വേദനയോടെയാണ് ഞാനത് ചെയ്തത്. ഞാനെന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് പലരും ചിന്തിച്ചു കാണും. ഇനിക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല എന്നതാണ്. ഇതൊരിക്കലും യാത്ര അയപ്പ് പോസ്റ്റല്ല. മറിച്ച് സ്വാ​ഗതം ചെയ്യുകയാണ്. നിങ്ങൾക്ക് എന്റെ ജീവിതത്തിൽ അത്രയേറെ പ്രാധാന്യമുണ്ട് പാച്ചുക്ക. നിങ്ങളെ നഷ്ടപ്പെടാന്‍ എനിക്ക് വയ്യ. എന്റെ കുടുംബമാണ്. സ്നേഹത്തോടെ മേഘ', എന്നായിരുന്നു കുറിപ്പ്. 

Latest Videos

സ്ക്രീനിലെ താരങ്ങൾ ഇനി ജീവിതത്തിലും ഒന്നിച്ച്; നടന്‍ സല്‍മാനുലും മേഘയും വിവാഹിതരായി

ഈ കുറിപ്പ് ഇരുവരും തമ്മിലുള്ള പ്രണയമായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ടെത്തൽ. ബാലതാരമായി അഭിനയ രം​ഗത്തെത്തിയ മേഘയ്ക്ക് ഇപ്പോൾ 19 വയസാണ്. സൽമാന് 31 വയസും. ഇരുവരുവരും തമ്മിൽ 12 വയസിന്റെ വ്യത്യാസമുണ്ടെന്നും ഇവർ പറയുന്നു. അതേസമയം, പ്രിയപ്പെട്ട സഞ്ജുവും ലക്ഷ്മിയും ഒന്നായ സന്തോഷത്തിലാണ് സീരിയൽ ആരാധകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!