തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാര്‍ അഭിനയ രംഗത്തേക്കുമെത്തുന്നു. സ്റ്റേജ് ഷോ സംവിധായകനായ സുബാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചെറു സിനിമ 'എംഎന്‍ നമ്പ്യാര്‍ക്ക് ബാലന് കെ നായരില്‍ സംഭവിച്ചത് ' എന്ന ചിത്രത്തിലാണ് എംജി ശ്രീകുമാര്‍ അഭിനേതാവായി എത്തുന്നുത്.
ഒരു പുണ്യപുരാണ കളര്‍സ്കോപ്പ് ഗുണ്ടാപ്പടം എന്ന ടാഗ് ലൈനോടുകൂടി ഒരുക്കുന്ന ഈ ചിത്രം രസകരമായ ഒരു ആക്ഷേപഹാസ്യ സൃഷ്ടിയാണ്. ചിത്രത്തില്‍ ഒരു ഗുണ്ടയുടെ വേഷമാണ് എംജി ശ്രീകുമാറിന്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അമേരിക്കന്‍ മലയാളിയായ മേഴ്സി സാമുവല്‍ നിര്‍മ്മിക്കുന്ന ഈ ചെറു ചിത്രത്തില്‍ എം.ജി. ശ്രീകുമാറിനു പുറമേ സാം മാത്യു, ഡോ.പ്രസാദ്, ജിബിന്‍, കീര്‍ത്തി കൃഷ്ണ, ഷെറില്‍, കൃഷ്ണവേണി, ആദിത്യന്, അപ്പു, സൂര്, ഷൈജുതുടങ്ങി ഒട്ടേറെപ്പേര്‍ അണിനിരക്കുന്നു. മാര്‍ച്ച് അവസാനത്തോടെ നവ മാധ്യമങ്ങളിലും ഡിജിറ്റല്‍ പഌറ്റ്ഫോമുകളിലും ഇതിന്റെ വീഡിയോ ലഭ്യമാകും.
undefined