അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. വിവേകിന്‍റേതാണ് വരികള്‍.
രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട'യിലെ ആദ്യ സിംഗിള്‍ പുറത്തെത്തി. 'മരണ മാസ്' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. വിവേകിന്‍റേതാണ് വരികള്‍.
സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. രജനിക്കൊപ്പം വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിംഹ എന്നിവര്‍ക്കൊപ്പം ബോളിവുഡില്‍ നിന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം സംക്രാന്ത്രിയ്ക്കാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തില്‍ രജനിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. പകല്‍ ഒരു ഹോസ്റ്റല്‍ വാര്‍ഡനും രാത്രി അധോലോക നേതാവുമാണ് രജനിയുടെ കഥാപാത്രമെന്നും കേള്‍ക്കുന്നു. എന്നാല്‍ സംവിധായകനോ മറ്റ് അണിയറക്കാരോ ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.