വൈറലായി മാറുന്ന മ്യൂസിക് ആല്‍ബം മലയാളത്തില്‍ വളരെ കുറവാണ്.. കാരണം ക്വാളിറ്റി തന്നെ. എന്നാല്‍ ഒരു പുതിയ പരീക്ഷണവുമായി ഇറങ്ങുകയാണ് തിരുവനന്തപുരത്തെ ഒരു കൂട്ടം യുവാക്കള്‍. പാടിയിരിക്കുന്നതോ തിരുവനന്തപുരംകാരിയായ ബാഹുബലി സാന്നിധ്യം നയന നായര്‍. നയനാ നായര്‍ ശ്രദ്ധേയമായ ഒരു വേഷവും ചെയ്തിട്ടുണ്ട്.
വൈറലായി മാറുന്ന മ്യൂസിക് ആല്‍ബ മലയാളത്തില്‍ വളരെ കുറവാണ്.. കാരണം ക്വാളിറ്റി തന്നെ. എന്നാല്‍ ഒരു പുതിയ പരീക്ഷണവുമായി ഇറങ്ങുകയാണ് തിരുവനന്തപുരത്തെ ഒരു കൂട്ടം യുവാക്കള്‍. പാടിയിരിക്കുന്നതോ തിരുവനന്തപുരംകാരിയായ ബാഹുബലി സാന്നിധ്യം നയന നായര്‍. നയനാ നായര്‍ ശ്രദ്ധേയമായ ഒരു വേഷവും ചെയ്തിട്ടുണ്ട്.
ഷോര്‍ട്ട് ഫിലിം-മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധേയനായ സൂരജ് സുകുമാര്‍ നായരാണ് മന്‍വായുടെ ആശയവും സംവിധാനവും നിര്‍വഹിച്ചത്. പ്രശാന്ത് മോഹൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലായിട്ടാണ് മ്യൂസിക് ആല്‍ബം ഒരുക്കിയിരിക്കുന്നത്. മലയാളം ഗാനം യുവ നടന്‍ ഉണ്ണി മുകുന്ദനും ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയും ചേര്‍ന്നാണ് റിലീസ് ചെയ്തത്. ജീനോദ്, കരിയ്ക്കകം മോഹനന്‍, അനിത പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് മ്യൂസിക് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. വരികളെഴുതിയിരിക്കുന്നത് ഡെന്നീസ് ജോസഫ്.
കേരള ഷോര്‍ട്ട് ഫിലിം പ്രീമിയം ലീഗിലെ മികച്ച സംവിധായകനായിരുന്നു കാരൈക്കുടിയില്‍ ഒരു കല്ല്യാണനിശ്ചയം ഒരുക്കിയ സൂരജ് സുകുമാര്‍. അടുത്തിടെ ആനപ്രേമികള്‍ ഏറ്റെടുത്തു സൂപ്പര്‍ ഹിറ്റ് ആക്കിയ ചിറയ്ക്കല്‍ കാളിദാസന്‍റെ ഗജം എന്ന ആല്‍ബത്തിന്റെ സവിധായകന്‍ കൂടിയാണ് സംഗീതസംവിധായകൻ പ്രശാന്ത് മോഹനന്‍. മന്‍വായുടെ ഛായാഗ്രഹണം ആഘോഷ് വൈഷ്ണവമാണ്. ഒപ്പം ആര്‍ടിന് പ്രാധാന്യം നല്‍കി ഷൂട്ട് ചെയ്തിരിക്കുന്ന ആര്‍ട് ഡയറക്റ്റര്‍ മനോജ് ഗ്രീന്‍വുഡ്സ്. നിരവധി ആര്‍ടിസ്റ്റ് ഗെറ്റപ്പ് ചെയ്തു ശ്രേദ്ധേയനായ നരസിംഹാസ്വാമിയാണ് മേക്കപ്പ്. പ്രമുഖ തമിഴ് നൃത്തസംവിധായകനായ അനീഷ് റഹ്‍മാന്‍ നൃത്തസംവിധാനവും ലീഡ് റോളും ചെയ്ത മന്‍വായിലെ നായികമാര്‍ മൂന്നുപേരാണ്. അഡാര്‍ ലൌവിലെ റോഷ്ണാ, ഗായിക നായനാ നായര്‍, തമിഴ് നടി വിന്ദുജ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. അച്യുത് സുമേഷ്, ആനന്ദ് ജോസ് എന്നിവരും ഒറ്റനവധി നര്‍ത്തകരും വിദേശികളും അഭിനയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലായി ബാക്കി മൂന്നു ഭാഷകളും ഇറങ്ങും.