ഇന്ത്യയുടെ വാനമ്പാടി പാടിത്തുടങ്ങിയിട്ട് ഏഴ് ദശാബ്‍ദങ്ങള്‍ പിന്നിടുന്നു.. 87ന്റെ നിറവിലും ആ ശബ്ദത്തിന് പതിനാറിന്റെ മധുരം. ലതാ മങ്കേഷ്‌കറിന് പിറന്നാള്‍ ആശംസകള്‍.
undefined
1942ല്‍, പതിമൂന്നാം വയസില്‍ തുടങ്ങിയ സംഗീത ജീവിതം. അന്നു മുതല്‍ ആ ശബ്ദം ഇന്ത്യക്കൊപ്പമുണ്ടായിരുന്നു...
കിതി ഹസന്‍ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ലത പാടിയത്. 20 ഭാഷകളില്‍ 25000ത്തോളം ഗാനങ്ങള്‍ ലത ആലപിച്ചു. മുഹമ്മദ് റഫിയും ലതയും ഒരുമിച്ചപ്പോഴെല്ലാം ആസ്വാദകര്‍ക്ക് ലഭിച്ചത് എന്നെന്നും ഓര്‍മിക്കപ്പെടുന്ന കുറെ നല്ല പാട്ടുകള്‍. എസ് ഡി ബര്‍മന്‍ മുതല്‍ എ ആര്‍ റഹ്‍മാന്‍ വരെ... പാട്ടിന്റെ ലോകത്ത് ലതയ്‌ക്കൊപ്പം തലമുറകള്‍ ഒന്നിച്ചു.
മലയാളത്തിലും ലതാ മങ്കേഷ്‍കറിന്റെ ശബ്‍ദമാധുര്യം പകര്‍ന്ന പാട്ടുകളുണ്ട്. അയലത്തെ സുന്ദരി എന്ന ചിത്രത്തിനുവേണ്ടിയാണ് ലതാ മങ്കേഷ്‍കര്‍ ആദ്യമായി മലയാളത്തില്‍ പാടുന്നത്.- 1974ല്‍. പിന്നീട് നെല്ല് എന്ന ചിത്രത്തിനും തസ്‍കരവീരന്‍ എന്ന ചിത്രത്തിനും വേണ്ടി ലതാ മങ്കേഷ്‍കര്‍ പാടിയിട്ടുണ്ട്.
ഭാരതരത്‌ന, പത്മഭൂഷണ്‍, പത്മവിഭൂഷണണ്‍, ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ്.. ലതയെ തേടി വന്ന അംഗീകാരങ്ങള്‍ നിരവധിയായിരുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിന് 1974ല്‍ ലത ഗിന്നസ് ബുക്കിലും ലതാ മങ്കേഷ്‌കര്‍ ഇടം നേടി..
എണ്‍പത്തിയാറില്‍ എത്തിനില്‍ക്കുന്ന ഇന്ത്യയുടെ വാനമ്പാടിക്ക് ഭാവുകങ്ങള്‍ നേരുന്നു.