കൊച്ചുണ്ണിയും പക്കിയും നേര്‍ക്കുനേര്‍; ആ ഗാനമെത്തി

By Web Team  |  First Published Oct 15, 2018, 9:34 AM IST

കായംകുളം കൊച്ചുണ്ണിയെ അടവുകളും ചുവടുകളും പഠിപ്പിക്കുന്ന പക്കിയായി മോഹന്‍ലാലും ഗാനത്തിലുണ്ട്. ഗോപീസുന്ദറിന്‍റെ സംഗീതത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. 


കായംകുളം കൊച്ചുണ്ണിയെ അടവ് പഠിപ്പിക്കുന്ന ഇത്തിക്കരപ്പക്കിയും പഠിച്ച് തെളിയുന്ന കൊച്ചുണ്ണിയും നിറഞ്ഞ് നില്‍ക്കുന്ന ഗാനം റിലീസ് ചെയ്തു. ചിത്രം തിയേറ്ററുകള്‍  നിറഞ്ഞോടുന്നതിനിടെയാണ് ഗാനമെത്തിയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയെ അടവുകളും ചുവടുകളും പഠിപ്പിക്കുന്ന പക്കിയായി മോഹന്‍ലാലും ഗാനത്തിലുണ്ട്. ഗോപീസുന്ദറിന്‍റെ സംഗീതത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. 

Latest Videos

റോഷൻ ആന്‍ഡ്യൂസ് ചിത്രത്തിന്‍റെ തിരക്കഥ ബോബി- സഞ്ജയ് ടീമിന്‍റെതാണ്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. ബാഹുബലിക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ് ശബ്‍ദം ഒരുക്കിയിരിക്കുന്നത്.

ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ച ഫയര്‍ഫ്‌ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കം ആക്ഷന്‍ രംഗങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. 

click me!