ചിത്രത്തിലെ ബാലനെപ്പോടെ ഒരുപാടു ബാലന്‍മാരെ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ താനൊരിക്കലും കമ്മട്ടിപ്പാടത്തിലെ ബാലനല്ലെന്ന് മണികണ്ഠന്‍ ഉറപ്പിച്ചു പറയുന്നു. കാക്കി കണ്ടാല്‍ ഓടിയൊളിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരന്‍. സിനിമ തനിക്കൊരു മോഹമേ ആയിരുന്നില്ല. നാടകത്തിലായിരുന്നു കമ്പം. എഡിറ്റര്‍ ബി ലെനിനെ പരിചയപ്പെട്ടപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. പക്ഷേ അഭിനയിച്ച 3 തമിഴ്പ്പടങ്ങളും പ്രതീക്ഷിച്ചത്ര വിജയിച്ചില്ല.
ചെന്നെയില്‍ ചായവില്‍പ്പനക്കാരനായും സ്റ്റുഡിയോയില്‍ ഓഫീസ് ബോയായുമൊക്കെ മൂന്നോട്ടു പോകുന്‌പോഴാണ് അപ്രതീക്ഷിതമായി കമ്മട്ടിപ്പാടത്തിലേക്കു ക്ഷണം കിട്ടിയത്. വലിയ മോഹങ്ങളൊന്നുമില്ലെങ്കിലും കൈയ്യില്‍ കിട്ടുന്ന ചെറിയ റോളുകള്‍ ഭംഗിയാക്കണമെന്ന് മണികണ്ഠന് നിര്‍ബന്ധമാണ്.