പൃഥ്വിരാജ് ക്ഷുഭിതനാണ്, എന്നെ അദ്ഭുതപ്പെടുത്തി: മോഹൻലാല്‍

By Akhila Nandakumar  |  First Published Oct 7, 2018, 12:55 PM IST

പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനാകുന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുവെന്നതുതന്നെയാണ് ആ ആകാംക്ഷയുടെ കാരണവും. ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവിടാതെ സൂക്ഷിച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം പൃഥ്വിരാജ് തന്നെയാണെന്നാണ് മോഹൻലാല്‍ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും മോഹൻലാല്‍ സംസാരിക്കുന്നു.

മോഹൻലാലിന്റെ വാക്കുകള്‍

Latest Videos

undefined

ലൂസിഫര്‍ ദൈവത്തിനു പ്രിയപ്പെട്ടവനായിരുന്നു. എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ലൂസിഫര്‍. നല്ല വശവുമുണ്ടാകും മോശം വശവുമുണ്ടാകും. വലിയൊരു സിനിമയാണ് ലൂസിഫര്‍. മലയാള സിനിമയില്‍ സാധാരണ ഇല്ലാത്തതുപോലെ വലിയ സ്റ്റാര്‍ കാസ്റ്റും ഒക്കെ ഉള്ള ചിത്രമാണ്. ഒരു വലിയ സന്ദേശവും ചിത്രം പറയുന്നുണ്ട്. അങ്ങനെ പറഞ്ഞുപോയാല്‍ ചിലപ്പോള്‍ കഥ മുഴുവൻ പറഞ്ഞുപോകും. വ്യത്യസ്തമായ രീതിയിലാണ് ലൂസിഫറിന്റെ ഷൂട്ടിംഗ്. പൃഥ്വിരാജിന്റെ ചിത്രമാണ് ലൂസിഫര്‍ എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. എന്നെ അദ്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒരുപാട് തിരക്കുള്ള കുറെ ചിത്രങ്ങളില്‍ അഭിനയിച്ച പൃഥ്വിരാജ് സംവിധായകനാകുന്നു. ഒരു സംവിധായകൻ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാൻഡിംഗ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ് പൃഥ്വിരാജിനെ. പോസറ്റീവായും സീരിയസായും സിനിമയെ സമീപിക്കുന്ന ആളാണ്. സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാൻ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ.

വിവേക് ഒബ്‍റോയിയുമായി വീണ്ടും അഭിനയിക്കുകയുമാണ്. വിവേക് ഒബ്‍റോയി സിനിമയിലേക്ക് വന്നത് അദ്ദേഹത്തിന്റെ റോളിന്റെ പ്രത്യേകത കൊണ്ടുതന്നെയാണ്. ചിത്രം എടുക്കുന്ന രീതിയും വ്യത്യസ്തമാണ് എന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാകണം.

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ അഭിനയിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഞ്ജു വാര്യരാണ് നായിക. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

click me!