ഒരു സിനിമ നിറയെ ബിരിയാണി!. അങ്ങനെയായിരിക്കും ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാനാകുക. ചിത്രം ഇന്ന് തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലെനയാണ്. ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് ലെന സംസാരിക്കുന്നു. അനൂജ നാസറുദ്ദീന്‍ നടത്തിയ അഭിമുഖം.
undefined
ഞാനല്ല, ബിരിയാണിയാണ് കേന്ദ്രകഥാപാത്രം
ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ ഫാന്റസി ഹാസ്യ ചിത്രമാണ്. ബിരിയാണിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സിനിമയിൽ പല ഫാന്റസി കഥാപാത്രങ്ങളും ഉണ്ട്. നാട്ടിൻപുറത്ത് നടക്കുന്ന കഥയാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ. ന്യൂജനറേഷൻ സിനിമയെന്ന് പറയാൻ പറ്റില്ല. തികച്ചും സാങ്കൽപ്പിക ചിത്രമാണ്.
ബിരിയാണി നേർച്ച
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന ബിരിയാണി നേർച്ചയും നേർച്ച നടത്തുന്ന ഹാജിയാരുടെയും കഥയാണ് സിനിമയുടെ പ്രമേയം.
താരയുടെ ബിരിയാണി
താര എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ബിരിയാണി പാകം ചെയ്യാൻ എത്തുന്ന കഥാപാത്രമാണ് താരയുടെത്. വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് താര.
ബിരിയാണി സിനിമയില്‍ മാത്രം
സിനിമയില്‍ മാത്രമാണ് ബിരിയാണി വെച്ചത്. ജീവിതത്തിൽ ബിരിയാണി ഉണ്ടാക്കാറില്ല.
നെടുമുടി വേണു അജു വർഗീസ്, വിനയ് ഫോർട്ട്.. ഷൂട്ടിംഗ് രസകരം
ഒരുപാട് താരങ്ങള്‍ അണിനിരക്കുന്ന സിനിമയാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ. അജു വർഗീസും വിനയ് ഫോർട്ടും ചിത്രത്തിൽ ഫാന്റസി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ നെടുമുടി വേണു, സുരഭി ലക്ഷ്മി, ഭാവന, സുനില്‍ സുഖദ, വി കെ. ശ്രീരാമന്‍, ജോജു ജോര്‍ജ്, നോബി തുടങ്ങിയ താരനിരയുമുണ്ട്. കോമ്പിനേഷൻ സീൻ കൂടുതൽ ഉളളത് നെടുമുടി വേണു, ശ്രീരാമൻ എന്നിവരുമായിട്ടായിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.
ഉസ്താദ് ഹോട്ടലും ബിരിയാണിക്കിസ്സയും തമ്മില്‍
'ഉസ്താദ് ഹോട്ടലി'ന്റെയും ' ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ'യുടെയും കഥ നടക്കുന്നത് കോഴിക്കോടാണ്. മുസ്ലീം പശ്ചാത്തലമുണ്ട്. ഭക്ഷണവുമായി രണ്ട് ചിത്രത്തിനും ബന്ധമുണ്ട്. ഇതിൽ കവിഞ്ഞ് മറ്റ് സാമ്യമൊന്നും ഇരു ചിത്രങ്ങൾക്കുമില്ല. ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയിൽ ഗ്രാമത്തിലെ ആളുകളുടെ ജീവിതരീതിയും ബന്ധങ്ങളുടെയും കഥയാണ് പറയുന്നത്. ബിരിയാണിക്ക് ചിത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്.
സംവിധായകനെക്കുറിച്ച്
കിരൺ നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത്. കിരണിന്റെ സ്വപ്നമാണ് ഈ ചിത്രം. ചിത്രത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപാടും ധാരണയും സംവിധായകനുണ്ടായിരുന്നു.
ഇത് പുതിയ ബിരിയാണി
സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ പുതുമ തോന്നി. കൗതുകം തോന്നുന്ന കഥയായിരുന്നു. മതസൌഹാർദത്തെ കുറിച്ചും ചിത്രം സംസാരിക്കുന്നു. പ്രേക്ഷകര്‍ സിനിമ ഏറ്റെടുക്കുമെന്നാണ് വിശ്വാസം.
പുതിയ പ്രോജക്റ്റുകൾ
സജിൻ ലാൽ സംവിധാനം ചെയ്യുന്ന 'താങ്ക് യു വെരി മച്ച്', ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന 'ആദം ജോൺ' എന്നീ ചിത്രങ്ങളാണ് ഉടൻ റിലീസിനൊരുങ്ങുന്നത്. ജിത്തു ജോസഫിന്റെ ആദിയാണ് ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം.