കാല റിലീസിന് മുന്നേ സ്വന്തമാക്കിയതിന്റെ കണക്കുകള്‍
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനാകുന്ന കാല തീയേറ്ററിലെത്തുകയാണ്. തീയേറ്റര്‍ റൈറ്റ്‍സില്‍ കാല നേടിയ കളക്ഷൻ ആന്ധ്രാബോക്സ്ഓഫിസ് ഡോട് കോം പുറത്തുവിട്ടു. തമിഴകത്ത് 60 കോടി രൂപയ്‍ക്കാണ് കാലയുടെ തിയേറ്റര്‍ റൈറ്റ്സ് വിട്ടുപോയത്. ആന്ധ്രപ്രദേശ്/ നിസാം മേഖലയില്‍ 33 കോടി രൂപയാണ് ലഭിച്ചത്. കേരളത്തില്‍ 10 കോടി രൂപയ്‍ക്കാണ് തിയേറ്റര്‍ റൈറ്റ്‍സ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള തിയേറ്റര്‍ റൈറ്റ്‍സ് ഏഴ് കോടി രൂപയും വിദേശത്ത് നിന്ന് 45 കോടി രൂപയുമാണ്. തിയേറ്റര്‍ റൈറ്റ്സ് വിറ്റതില്‍ നിന്ന് ഏകദേശം 155 കോടി രൂപയാണ് ലഭിച്ചത്. ബ്രോഡ്കാസ്റ്റ് റൈറ്റ്സിന് 70 കോടി രൂപയോളവും മ്യൂസിക് റൈറ്റ്സിന് അഞ്ച് കോടി രൂപയുമാണ് ലഭിച്ചത്. റിലീസിന് മുന്നേ ഏകദേശം 230 കോടി രൂപയോളം കാല സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. ധാരാവിയിലെ അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.