ലാലു, ഫൈസി, ജോണ്‍സ്, അജു, ആദിത്യന്‍, ചാര്‍ലി.. മലയാളികള്‍ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ഫൈസിയോടും അജുവിനോടും ചാര്‍ലിയോടും ചിലര്‍ക്ക് ഇഷ്ടം കൂടിയേക്കും. സെക്കന്‍ഡ് ഷോ മുതല്‍ കമ്മട്ടിപ്പാടം വരെയുള്ള സിനിമകളിലൂടെ ഇവര്‍ പ്രേക്ഷക ഹൃദയത്തില്‍ കൂടുകൂട്ടിയപ്പോള്‍ മലയാളത്തിന് പുതിയൊരു നായകനെ ലഭിച്ചു - ദുല്‍ഖര്‍. മലയാളത്തിന്റെ പുതിയ യൂത്ത് ഐക്കണ്‍ ദുല്‍ഖറിന് ഇന്ന് പിറന്നാള്‍ മധുരം.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ വെള്ളിത്തിരയിലെത്തിയത് സെക്കന്‍ഡ് ഷോയിലൂടെയാണ്. മമ്മൂട്ടിയുടെ മകന്റെ ചിത്രമെന്ന പരസ്യമൊന്നുമില്ലാതെ, പുതുമുഖങ്ങളുടെ ചിത്രം എന്ന ലേബലിലായിരുന്നു സെക്കന്‍ഡ് ഷോ എത്തിയത്. ആദ്യ ചിത്രത്തിന്റെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ തന്നെ ദുല്‍ഖര്‍ സെക്കന്‍ഡ് ഷോയിലെ ലാലുവെന്ന കഥാപാത്രത്തെ മികച്ചതാക്കി. ശ്രീനാഥ് ഒരുക്കിയ സെക്കന്‍ഡ് ഷോ മികച്ച അഭിപ്രായം നേടി. രണ്ടാം വരവു ഉസ്‌താദ് ഹോട്ടലിലായിരുന്നു. പാചകകല ഇഷ്‌ടപ്പെടുന്ന ഫൈസി ദുല്‍ഖറിനെ മലയാളിയുടെ ഇഷ്‌ടതാരമാക്കി. ഉസ്‌താദ് ഹോട്ടല്‍ ദുല്‍ഖറിന് ആദ്യ സൂപ്പര്‍ഹിറ്റും സമ്മാനിച്ചു.
കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രേക്ഷകപ്രീതിയില്‍ വളരെ മുന്നിലെത്തുകയും ചെയ്‌തിരിക്കുന്നു ദുല്‍ഖര്‍. ശ്രദ്ധയോടെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തെങ്കിലും ചില ചിത്രങ്ങള്‍ തീയേറ്ററില്‍ അത്ര ശ്രദ്ധിക്കപ്പെടാതിരുന്നപ്പോള്‍ ബാംഗ്ലൂര്‍ ഡേയ്സിലൂടെ ദുല്‍ഖര്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. ചിത്രം കണ്ടുകഴിഞ്ഞാലും അജു മനസ്സില്‍ നിന്ന് മായാത്തത് ദുല്‍ഖറിന്റെ പകത്വയാര്‍ന്ന, കയ്യടക്കമുള്ള അഭിനയം കൊണ്ടുമാത്രമാണ്. അജുവും ടീമും ജൈത്രയാത്ര തുടരുന്നതിനിടയില്‍ എത്തിയ വിക്രമാദിത്യനും ഹിറ്റായി. പിന്നീട് രഞ്ജിത്തിന്റെ ഞാന്‍ എന്ന ചിത്രത്തില്‍ നായകനായും ദുല്‍ഖര്‍ മികവ് കാട്ടി. ഏറ്റവും ഒടുവില്‍ ചാര്‍ലിയായി ഒരു കാറ്റ് പോലെ പ്രേക്ഷകഹൃദയങ്ങളില്‍ ചേക്കേറുകയും ചെയ്‍തു, ദുല്‍ഖര്‍. ചാര്‍ലിയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. മലയാളത്തില്‍ കമ്മട്ടിപ്പാടത്തിലെ കൃഷ്‍ണന്‍ വരെയെുള്ള കരിയറിനുള്ളില്‍ മണിരത്നത്തിന്റെ ഓ കാതല്‍ കണ്‍മണി എന്ന തമിഴ് ചിത്രത്തിലും ദുല്‍ഖര്‍ നായകനായി. ദുല്‍ഖറിന്റെ പുതിയ തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കാം..
undefined
ദുല്‍ഖറിന് asianetnews.tvയുടെ പിറന്നാള്‍ ആശംസകള്‍