ഒരു വശത്ത് പത്തു വയസ്സുകാരിയായ മകള്‍. മറുവശത്ത് പ്രൊഫഷണില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അച്ഛൻ. വിഷാദ രോഗത്തിലേക്ക് പോകുന്ന ഇയാള്‍ മകളെ കാരണമില്ലാതെ ശകാരിക്കുന്നു. പൊന്നുവെന്ന മകളെ സ്റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒരു കാരണവുമില്ലാതെ അച്ഛൻ തടയുന്നു. എന്നാല്‍ തന്റെ ആഗ്രഹങ്ങളില്‍ നിന്ന് പിന്നോട്ടുപോകാൻ മകള്‍ തയ്യാറല്ല. ഇരുവരുടെയും ഇടയിലെ സംഘര്‍ഷങ്ങളിലൂടെ പുരോഗമിക്കുന്ന മനോഹരമായ ഹ്രസ്വചിത്രമാണ് ഫാദര്‍ പ്രോമിസ്. യൂട്യൂബില്‍ റിലീസ് ചെയ്‍ത ഹ്രസ്വ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

വിവിധ ഹ്രസ്വ ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ നേടിയതിനു ശേഷമാണ് ഫാദര്‍ പ്രോമിസ് പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. അരവിന്ദ് രാജേന്ദ്രൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. പ്രാര്‍ഥന സന്ദീപ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശ്യാം അമ്പാടി ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. രാകേഷ് എ എസ് ആണ് എഡിറ്റര്‍. ബാലഗോപാല്‍ ആര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.