തെരുവുനായയുടെ കടിയും പേടിച്ച് മലയാളികളാകെ കുന്തിച്ചിരിക്കുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുമ്പോലെ കേന്ദ്ര സര്‍ക്കാര്‍ കറന്‍സി നിരോധിക്കുന്നത്. എന്നാല്‍ നോട്ട് ക്ഷാമത്തിനിടെ അല്‍പ്പം ആശ്വാസമാണ് നായ കടി കുറഞ്ഞതായുള്ള വാര്‍ത്തകള്‍. എന്താണ് ഇപ്പോള്‍ പട്ടികള്‍ ആരേയും കടിക്കാത്തത് എന്ന ചോദ്യത്തിന് ടൈഗര്‍ സാബു എന്ന നായ പറഞ്ഞ മറുപടി ഇരുകാലികളെ മാത്രമല്ല നാല്‍ക്കാലികളെപ്പോലും ഒരു പക്ഷേ ചിരിപ്പിക്കും; ഇരുത്തി ചിന്തിപ്പിക്കും.
ശബ്ദ നിയന്ത്രണവും ആനുകാലിക പ്രസക്തിയും കൊണ്ട് ശ്രദ്ധേയമാകുകയാണ് ഈ ഗ്രാഫിക്ക് വീഡിയോ. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്ന വീഡിയോ കാണാം
undefined