നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും അരങ്ങില്‍. സൂര്യ ഫെസ്റ്റിവലിലാണ് ദിവ്യാ ഉണ്ണി ഭരതനാട്യം അവതരിപ്പിച്ചത്. ഏറെ നാളത്തെ ഇടവേളയ്‍ക്ക് ശേഷമാണ് ദിവ്യ ഉണ്ണി തലസ്ഥാനത്ത് നൃത്തമവതരിപ്പിക്കുന്നത്.
ഗുരുവന്ദനത്തോടെയായിരുന്നു ഭരതനാട്യത്തിന്റെ തുടക്കം. പിന്നീട് ചടുല താളങ്ങളുമായി ദിവ്യാ ഉണ്ണി സദസ്സിന്റെ മനംകവര്‍ന്നു.