മഞ്ജുവിന് എഡി.ജി.പിയുമായി അടുത്ത ബന്ധം; ദിലീപിന്റെ വാദങ്ങള്‍

By Web Desk  |  First Published Sep 19, 2017, 7:12 PM IST

കൊച്ചി:  അഞ്ചാം തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തിരിച്ചടി നേരിടുമ്പോള്‍ ദിലീപിന്റെ ഹര്‍ജിയില്‍ സ്ഥിരം വാദങ്ങള്‍ മാത്രം. ഹൈക്കോടതിയെ സമീപിച്ച ദിലീപിന്റെ ഹര്‍ജി ഇയാഴ്ചതന്നെ പരിഗണിക്കണമെന്ന പ്രതിഭാഗം ആവശ്യം നിരസിച്ചിരുന്നു. കുറച്ചുദിവസം ജയിലില്‍ കിടന്നു എന്നത്   ജാമ്യം പരിഗണിക്കാനുളള സവിശേഷ സാഹചര്യമായി കരുതാനികില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം 26ന് ജാമ്യാപേക്ഷ  വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. എന്നാല്‍ നേരത്തെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ എന്തെങ്കിലും പുതിയ മാറ്റം ഉണ്ടെങ്കില്‍ മാത്രമെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുള്ളു എന്നാണ് കോടതിയുടെ നിലപാട്. 26ന് അപേക്ഷ പരിഗണിക്കുമ്പോള്‍ കൂടുതലായി ഒന്നും ദിലീപിന് വാദിക്കാനില്ലെങ്കില്‍ അത് തിരിച്ചടിയാകും.

Latest Videos

ജാമ്യം പരിഗണിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സര്‍ക്കാരും നിലപാടെടുത്തിട്ടുണ്ട്. സ്വോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന പ്രതിഭാഗം വാദത്തിലാണ് 26ന് വാദം കേള്‍ക്കാമെന്ന് കോടതി സമ്മതിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് നേരത്തെയാക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു.

നേരത്തെ തന്നെ ചില വാദങ്ങള്‍ ദിലീപ് ഉന്നയിച്ചിരുന്നു. 50 കോടി രൂപയുടെ പ്രൊജക്ടുകള്‍ അവതാളത്തിലാണ്. സാക്ഷികളെ സ്വാധീനിച്ചിട്ടില്ല.  പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ട്. മഞ്ജുവിന് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമുണ്ട്. 

ഇങ്ങനെ മുന്‍ ജാമ്യ ഹര്‍ജികളില്‍ ഉന്നയിച്ച സമാന വാദങ്ങള്‍ തന്നെയാണ് ദിലീപ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. 26ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ സമാന വാദങ്ങള്‍ക്കപ്പുറം പുതിയ വാദങ്ങള്‍ ഉന്നയിക്കാന്‍ ദിലീപിന് സാധിച്ചില്ലെങ്കില്‍ അഞ്ചാം തവണയും കോടതിയില്‍ ജാമ്യം നിഷേധിക്കപ്പെടുമെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു.

click me!