തന്റെ ചിത്രമായ മന്ദാകിനിയുടെ ഗൾഫിലെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അനാർക്കലി.
ദുബായ്: മലയാള സിനിമയിൽ നായികാ പ്രാധാന്യം കുറയുന്നുവെന്ന വിമർശനത്തിന്റെ കാര്യമില്ലെന്ന് നടി അനാർക്കലി മരയ്ക്കാർ. കഥകളുടെ പ്രത്യേകത കൊണ്ടാണ് ചില സിനിമകളിൽ നായികാ പ്രാതിനിധ്യം ഇല്ലാതെ പോയതെന്നും അനാർക്കലി പറഞ്ഞു. തന്റെ ചിത്രമായ മന്ദാകിനിയുടെ ഗൾഫിലെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അനാർക്കലി. സമീപകാലത്തെ മലയാള സിനിമകളിലും പോസ്റ്ററുകളിലും നായികമാരും നായികാപ്രാധാന്യവും ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. നിർമ്മാതാവ് സഞ്ജു ഉണ്ണിത്താനും, ഛായാഗ്രാഹകൻ ഷിജു എം ഭാസ്കറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
undefined
https://www.youtube.com/watch?v=Ko18SgceYX8