താരങ്ങളുടെ ഓവർ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതം; പുതിയ കാല സിനിമയെ വിമർശിച്ച് സുധാകരൻ

By Web Team  |  First Published Dec 23, 2024, 9:48 AM IST

എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടെയാണ്. വെള്ളമടിച്ചു തുടങ്ങുന്ന സീനിന് ഒക്കെ എങ്ങനെയാണ് അംഗീകാരം നൽകുന്നത്. എന്ത് മെസേജ് ആണ് ഇതിലെല്ലാം ഉള്ളത്. മദ്യപാനം ആഘോഷമാക്കുന്നുവെന്നും സുധാകരൻ വിമർശിച്ചു. 


ആലപ്പുഴ: പുതിയ കാല സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഇന്നത്തെ സിനിമകൾ ഒന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്ന് ജി സുധാകരൻ പറഞ്ഞു. സിനിമാ താരങ്ങളുടെ ഓവർ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. മൂല്യമുള്ള സിനിമകൾ ഇറങ്ങുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടെയാണ്. വെള്ളമടിച്ചു തുടങ്ങുന്ന സീനിനൊക്കെ എങ്ങനെയാണ് അംഗീകാരം നൽകുന്നത്. എന്ത് മെസേജ് ആണ് ഇതിലെല്ലാം ഉള്ളത്. മദ്യപാനം ആഘോഷമാക്കുന്നുവെന്നും സുധാകരൻ വിമർശിച്ചു. അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളർന്നു വരികയാണ്. അഭിപ്രായം പറയാൻ പാടില്ല. കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാൻ പാടില്ല. ആ തെറ്റു തന്നെ ശരിയായി പൊക്കോണ്ടിരിക്കും. അതിനിശിതമായ സാമൂഹ്യ വിമർശനത്തിലൂടെയല്ലാതെ ഈ കേരളം നന്നാകാൻ പോകുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. 

Latest Videos

undefined

വിഎച്ച്പി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; 'ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയം'; സന്ദീപ് വാര്യര്‍

https://www.youtube.com/watch?v=Ko18SgceYX8

click me!