ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി നിർമാതാക്കളുടെ സംഘടനയിലും തർക്കം; നേതൃത്വത്തിനെതിരെ വനിതാ നിർമാതാക്കൾ

By Web Team  |  First Published Sep 11, 2024, 8:33 AM IST

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിന് വനിതാ നിര്‍മാതാക്കളായ സാന്ദ്രാ തോമസും ഷീലാ കുര്യനും അയച്ച കത്തിലാണ് വിമര്‍ശനം.
 


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയിലും തര്‍ക്കം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിനെതിരെ വനിതാ നിര്‍മാതാക്കള്‍ രം​ഗത്തത്തി. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പ്രഹസനമായെന്ന് സംഘടനയിൽ വിമര്‍ശനം ഉയർന്നിട്ടുണ്ട്.

അസോസിയേഷന്‍ സമീപനങ്ങള്‍ സ്ത്രീ നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും പുതിയ കമ്മിറ്റിയെ അടിയന്തരമായി തിരഞ്ഞടുക്കണമന്നും ആവശ്യമുയർന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിന് വനിതാ നിര്‍മാതാക്കളായ സാന്ദ്രാ തോമസും ഷീലാ കുര്യനും അയച്ച കത്തിലാണ് വിമര്‍ശനം.

Latest Videos

click me!