'അലൻസിയർക്കെതിരായ പരാതിയിൽ ഇതുവരെ നടപടിയെടുത്തില്ല, പരാതിപ്പെട്ടത് 2018ൽ'; 'അമ്മ'ക്കെതിരെ നടി ദിവ്യ ​ഗോപിനാഥ്

By Web Team  |  First Published Aug 25, 2024, 5:39 PM IST

തനിക്ക് സിനിമയിലെ അവസരം കുറഞ്ഞു, പക്ഷേ അലൻസിയർക്ക് പ്രത്യേകിച്ച് നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും ദിവ്യ ​ഗോപിനാഥ് ചൂണ്ടിക്കാട്ടി.


തിരുവനന്തപുരം: താരസംഘടന അമ്മയ്ക്കെതിരെ നടി ദിവ്യ ഗോപിനാഥ്. അലൻസിയർക്കെതിരായ തന്‍റെ പരാതിയിൽ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ദിവ്യ ​ഗോപിനാഥ് പറഞ്ഞു. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അലൻസിയർ മോശമായി പെരുമാറിയത്. തുടർന്ന് 2018 ൽ പരാതി നൽകി. വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി ലഭിച്ചത്. പരാതി നൽകിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്നും ദിവ്യ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

തൊഴിലിടത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അമ്മ തയ്യാറാകണം. തനിക്ക് സിനിമയിലെ അവസരം കുറഞ്ഞു, പക്ഷേ അലൻസിയർക്ക് പ്രത്യേകിച്ച് നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും ദിവ്യ ​ഗോപിനാഥ് ചൂണ്ടിക്കാട്ടി. അന്ന് അമ്മ നടത്തിയ വിട്ടുവീഴ്ചയാണ് സംസ്ഥാന അവാർഡ് വേദിയിൽ പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാൻ അലൻസിയർക്ക് ധൈര്യം ഉണ്ടായതെന്നും ദിവ്യ കൂട്ടിച്ചേർത്തു. 

Latest Videos

click me!