ചെന്നൈ പ്രളയം: 300 കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്ത് വിജയ്; ദുരിതാശ്വാസത്തിൽ സജീവമായി ടിവികെ അം​ഗങ്ങൾ

By Web Team  |  First Published Dec 3, 2024, 4:14 PM IST

ചെന്നൈയിൽ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്. 


ചെന്നൈ: ചെന്നൈയിൽ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്. ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്ന് ഇന്നലെ വിജയ് ട്വീറ്റ്  ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിച്ചു. ടിവികെ അംഗങ്ങൾ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തിൽ സഹായിച്ചിരുന്നു.

Latest Videos

click me!