'ചാരുലത'യ്ക്ക് മികച്ച മ്യൂസിക് വീഡിയോക്കുള്ള സത്യജിത്ത് റേ പുരസ്കാരം

By Web Team  |  First Published Jan 21, 2019, 9:16 PM IST

ശ്രുതി നമ്പൂതിരിയുടെ വരികള്‍ക്ക് സുധീപ് പലനാട് ആണ് ഈണം നല്‍കിയിരിക്കുന്നത്. 'ചാരുലത'യില്‍ അഭിനയിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ബിജിപാല്‍, എഴുത്തുകാരന്‍ ഹരിനാരായണന്‍, നര്‍ത്തകി പാര്‍വ്വതി മേനോന്‍ എന്നിവരാണ്.


തിരുവനന്തപുരം: ഈ വര്‍ഷത്തെ  മികച്ച മ്യൂസിക് വീഡിയോക്കുള്ള സത്യജിത്ത് റേ പുരസ്കാരം ശ്രുതി നമ്പൂതിരി സംവിധാനം ചെയ്ത 'ചാരുലത'യ്ക്ക്. കഴിഞ്ഞ വര്‍ഷം മലയാളികള്‍  ഏറ്റവുമധികം ആസ്വധിച്ച പ്രണയ ഗാനങ്ങളിലൊന്നായിരുന്നു ചാരുലത. കല്‍ക്കത്തയുടെ പശ്ചാത്തലത്തിലാണ് പ്രണയാധുരമായ ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. 

Latest Videos

ശ്രുതി നമ്പൂതിരിയുടെ വരികള്‍ക്ക് സുധീപ് പലനാട് ആണ് ഈണം നല്‍കിയിരിക്കുന്നത്. ചാരുലതയില്‍ അഭിനയിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ബിജിപാല്‍, എഴുത്തുകാരന്‍ ഹരിനാരായണന്‍, നര്‍ത്തകി പാര്‍വ്വതി മേനോന്‍ എന്നിവരാണ്.

ജനുവരി 19 നു തിരുവനന്തപുരം ഭാരത് ഭവനിൽ വച്ചു നടന്ന പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ചാരുലതയുടെ സംവിധായികയും എഴുത്തുകാരിയുമായ ശ്രുതി നമ്പൂതിരി പുരസ്കാരം ഏറ്റുവാങ്ങി. 

click me!