500 കോടി ചിത്രത്തിലും വീഴാതെ 50 കോടി ചിത്രം; 'സര ഹട്കെ' മൂന്നാഴ്ച കൊണ്ട് നേടിയത്

By Web Team  |  First Published Jun 21, 2023, 10:51 AM IST

റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം


കൊവിഡ് കാലം ബോളിവുഡിന് സൃഷ്ടിച്ച തകര്‍ച്ച സമാനതകളില്ലാത്തതാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും തുടര്‍ച്ചയായി പരാജയപ്പെട്ട കാലത്ത് അതിന് അപവാദമായത് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആയിരുന്നു. എന്നാല്‍ പഠാന് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഒരു ബിഗ് കാന്‍വാസ് ചിത്രം സംഭവിച്ചിട്ടില്ല. വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ആദിപുരുഷില്‍ ബോളിവുഡ് പ്രതീക്ഷ അര്‍പ്പിച്ചിരുന്നുവെങ്കിലും നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി വിലങ്ങുതടിയായി. മികച്ച ഇനിഷ്യലിനു ശേഷം ബോക്സ് ഓഫീസില്‍ കിതച്ച് തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ചിത്രം. അതേസമയം താരതമ്യേന ചെറിയ മുതല്‍മുടക്കിലെത്തി ഭേദപ്പെട്ട വിജയം നേടിയിരിക്കുകയാണ് ബോളിവുഡില്‍ നിന്ന് മറ്റൊരു ചിത്രം.

വിക്കി കൌശല്‍, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത സര ഹട്കെ സര ബച്ച്കെയാണ് ആ ചിത്രം. ആദിപുരുഷിന്‍റെ ബജറ്റ് 500 കോടിയാണെങ്കില്‍ സര ഹട്കെയുടേത് 40- 50 കോടി ആണ്. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂണ്‍ 2 നാണ് തിയറ്ററുകളില്‍ എത്തിയത്. ആദിപുരുഷ് എത്തിയ ദിവസങ്ങളില്‍ കളക്ഷനില്‍ ചെറിയ ഇറക്കം പ്രതിഫലിപ്പിച്ചെങ്കിലും ബോക്സ് ഓഫീസില്‍ പിന്നീട് നില മെച്ചപ്പെടുത്തി ചിത്രം. തിയറ്ററുകളില്‍ മൂന്നാഴ്ച പൂര്‍ത്തിയാക്കാനിരിക്കെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 70.38 കോടിയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച 1.89 കോടിയും ഞായറാഴ്ച 2.34 കോടിയും നേടിയിരുന്നു ചിത്രം.

stays super-steady on weekdays… [Week 3] Fri 1.08 cr, Sat 1.89 cr, Sun 2.34 cr, Mon 1.08 cr, Tue 99 lacs. Total: ₹ 70.38 cr. biz. pic.twitter.com/SIq05q8W7o

— taran adarsh (@taran_adarsh)

Latest Videos

undefined

 

ഇനാമുള്‍ഹഖ്, സുസ്മിത മുഖര്‍ജി, നീരജ് സൂദ്, രാകേഷ് ബേദി, ഷരീബ് ഹാഷ്മി, ആകാശ് ഖുറാന, കാനുപ്രിയ പണ്ഡിറ്റ്, അനുഭ ഫത്തേപുര, ഹിമാന്‍ഷു കോലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൌശല്‍ നായകനായി എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് സര ഹട്കെ സര ബച്ച്കെ.

ALSO READ : 'അഖില്‍ മാരാര്‍ക്കെതിരെ സംസാരിച്ചിട്ടില്ല'; തെറ്റിദ്ധാരണ മൂലമുള്ള പ്രചരണമെന്ന് ഷിജുവിന്‍റെ ഭാര്യ

WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

click me!