ബജറ്റ് 50 കോടി, മമ്മൂട്ടിയും ജീവയും അഭിനയിച്ചു എന്നിട്ടും 'യാത്ര2' ബ്രേക്ക് ഡൗണ്‍: വന്‍ ഫ്ലോപ്പ്.!

By Web Team  |  First Published Feb 20, 2024, 1:31 PM IST

ഫെബ്രുവരി 8ന് റിലീസായ ചിത്രം 50 കോടിയിലേറെ ചിലവാക്കിയാണ് എടുത്തത് എന്നാണ് വിവരം. മുടക്കുമുതലിന്‍റെ 20 ശതമാനം പോലും ചിത്രം നേടിയില്ലെന്നാണ് വിവരം. 


ഹൈദരാബാദ്: മമ്മൂട്ടിയും തമിഴ് താരം ജീവയും പ്രധാനവേഷത്തില്‍ എത്തിയ തെലുങ്ക് ചിത്രമാണ് യാത്ര 2. മമ്മൂട്ടി അഭിനയിച്ച് 2019 ല്‍ പുറത്തുവന്ന യാത്രയുടെ രണ്ടാം ഭാഗം ആയിട്ടും ബോക്സ് ഓഫീസില്‍ ചിത്രം മൂക്കുംകുത്തി വീണുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. ഫെബ്രുവരി 8ന് റിലീസായ ചിത്രം 50 കോടിയിലേറെ ചിലവാക്കിയാണ് എടുത്തത് എന്നാണ് വിവരം. മുടക്കുമുതലിന്‍റെ 20 ശതമാനം പോലും ചിത്രം നേടിയില്ലെന്നാണ് വിവരം. 

കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ചിത്രം ഏതാണ്ട് തീയറ്ററുകള്‍ വിട്ട അവസ്ഥയാണ്. ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ഇന്ത്യയില്‍ 5.55 കോടിയാണ് എന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. റിലീസ് ദിവസം ഒഴികെ ചിത്രം ഒരിക്കലും ഒരുകോടി കളക്ഷന്‍ പോലും കടന്നില്ല. ആഗോളതലത്തിലെ കളക്ഷന്‍ കൂടി കൂട്ടിയാല്‍ ചിത്രം 8 കോടിയാണ് നേടിയത് എന്നാണ് കണക്കുകള്‍. 

Latest Videos

undefined

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ ജഗന്‍മോഹന്‍റെ അധികാരത്തിലേക്കുള്ള വരവാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. വരുന്ന ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പൊതുവില്‍ സംസാരം. എന്നാല്‍ തെലുങ്ക് പ്രേക്ഷകര്‍ ചിത്രത്തെ ഒരു തരത്തിലും സ്വീകരിച്ചില്ല. 

നേരത്തെ മമ്മൂട്ടി ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയായി എത്തിയ യാത്ര അന്ന് വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗം സിനിമയുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്.

തിരക്കഥയും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടില്‍ നിര്‍ണായകമായ രംഗങ്ങളില്‍ ഉണ്ടാകുമെങ്കിലും വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ. യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യൻ സൂര്യനാണ്. വിതരണം ശിവ മേക ആയിരുന്നു.

പ്രിയങ്കയില്ല ‘ഡോൺ 3’യില്‍ പുതിയ നായിക; സര്‍പ്രൈസ് പ്രഖ്യാപനം വന്നു

അന്ന് ആള്‍കൂട്ടത്തിലൊരുവന്‍; ഇന്ന് മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പ്രേമലു നായകന്‍.!

Asianet News Live

click me!