ദളപതി വിജയിയുടെ ചിത്രം 'ഗോട്ട്' തമിഴ്നാട്ടിൽ വൻ കുതിപ്പ് തുടരുന്നു. ചിത്രം ഇറങ്ങി നാല് ദിവസം പിന്നിട്ടപ്പോൾ തമിഴ്നാട്ടിൽ മാത്രം 100 കോടി കളക്ഷൻ നേടി. ആഗോളതലത്തിൽ മൂന്നാം ദിനത്തിൽ തന്നെ ചിത്രം 200 കോടി നേടിയിരുന്നു.
ചെന്നൈ: കേരള ബോക്സോഫീസില്‍ അടക്കം സമിശ്ര പ്രതികരണം സൃഷ്ടിച്ചെങ്കിലും ദളപതി വിജയ് ചിത്രം 'ഗോട്ട്' തമിഴ്നാട്ടില്‍ വന്‍ കുതിപ്പ് തുടരുകയാണ്. ചിത്രം ഇറങ്ങി നാല് ദിവസം പിന്നിട്ടപ്പോള്‍ തമിഴ് നാട്ടില്‍ മാത്രം ചിത്രം 100 കോടി കളക്ഷന്‍ നേടിയെന്നാണ് പുതിയ വിവരം. ആഗോളതലത്തില്‍ മൂന്നാംദിനത്തില്‍ തന്നെ ചിത്രം 200 കോടി നേടിയിരുന്നു.
തമിഴില്‍ 2024ലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ചിത്രം എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ മാത്രം 100 കോടി എന്നത് വിജയ് എന്ന താരത്തിന്‍റെ ബോക്സോഫീസ് പവര്‍ ശരിക്കും അടയാളപ്പെടുത്തുന്നതാണ് എന്നാണ് കോളിവുഡിലെ സംസാരം. രജനികാന്തിന്‍റെ ജയിലറും, വിജയിയുടെ ലിയോയും മാത്രമാണ് തമിഴ്നാട്ടില്‍ മാത്രമായി 100 കോടി പിന്നിട്ട അടുത്തകാലത്തെ ചിത്രങ്ങള്‍. ഇതില്‍ ജയിലര്‍ 100 കോടി തികയ്ക്കാന്‍ എടുത്ത സമയത്തിന്‍റെ പകുതി പോലും ഗോട്ട് എടുത്തില്ല.
undefined
രണ്ട് താരങ്ങളും നേരത്തെ വിശദീകരണം നല്‍കിയ 'കാക്ക, കഴുകന്‍' വിവാദം ഇപ്പോഴും വിടാത്ത ആരാധകര്‍ ശരിക്കും ഇതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ യുദ്ധത്തിലാണ് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. രാഷ്ട്രീയത്തിലേക്ക് എന്ന പ്രഖ്യാപനം നടത്തിയ വിജയ് തന്‍റെ ബോക്സോഫീസ് പവറിന് കോട്ടമൊന്നും തട്ടിയില്ലെന്ന് കൂടി തെളിയിക്കുകയാണ് ഗോട്ടിന്‍റെ ഗംഭീര കളക്ഷനിലൂടെ.
വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. യുവാന്‍ ശങ്കര രാജയാണ് സംഗീതം. 'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന പടത്തില്‍ ഡീഏജിംഗ് ടെക്നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഇന്‍റലിജന്‍സ് ഓഫീസറായാണ് വിജയ് എത്തുന്നത്. അദ്ദേഹത്തിന്‍റെ മകനായി മറ്റൊരു വിജയിയും എത്തുന്നു.
ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വൻ താരനിര വേഷമിടുന്നുണ്ട്.
സംഭവിക്കുന്നത് അത്ഭുതമോ?, മൂന്നാം ദിവസത്തെ കളക്ഷൻ റിലീസിനേക്കാളും, ആ നിര്‍ണായക സംഖ്യയിലേക്ക്
മലയാളികളുടെ മനം കവര്‍ന്നോ 'ഗോട്ട്'? കേരളത്തില്‍ ആദ്യ 3 ദിവസം കൊണ്ട് വിജയ് ചിത്രം നേടിയത്