ഓരോ റിലീസിനും മലയാള സിനിമാ താരങ്ങളുടെ സ്ഥാനങ്ങള്‍ മാറിമറിയുന്നു.
പുതുകാലത്ത് മലയാളത്തില്‍ ഒന്നിനൊന്ന് വ്യത്യസ്‍തമായ സിനിമകളാണ് എത്തുന്നതും വമ്പൻ വിജമായി മാറുന്നതും. താരങ്ങള്‍ക്ക് മാത്രമല്ല ഉള്ളടക്കവും പുതിയ മലയാള സിനിമയുടെ വിജയത്തില്‍ നിര്‍ണായക ഘടകമാകുന്നു. സീനിയര്‍ നടൻമാര്‍ക്കൊപ്പം യുവ താരങ്ങളുടെയും ചിത്രങ്ങള്‍ വൻ വിജയമായി മാറുന്നു എന്നതും പ്രത്യേകതയാണ്. ആര്‍ഡിഎക്സിലൂടെയും പ്രേമലുവിലൂടെയുമൊക്കെ മലയാളത്തിന്റെ യുവ താരങ്ങളും സര്‍പ്രൈസ് ഹിറ്റുമായി എത്തുമ്പോള്‍ മലയാളത്തിലെ നടൻമാരുടെ സ്ഥാനങ്ങളും പെട്ടെന്നു തന്നെ മാറിമറിയുകയാണ്.
വര്‍ഷങ്ങളായി മലയാളത്തില്‍ മോഹൻലാല്‍ സിനിമയായിരുന്നു കളക്ഷനില്‍ ഒന്നാമത് നിന്നിരുന്നത്. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്റെ ആ കളക്ഷൻ റെക്കോര്‍ഡ് ഭേദിക്കാൻ 2023 വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് വാസ്‍തവം. പുലിമുരുകൻ ആഗോളതലത്തില്‍ 152 കോടിയുമായി കളക്ഷനില്‍ മലയാളത്തില്‍ നിന്ന് ഒന്നാമത് നില്‍ക്കുകയായിരുന്നു. എന്നാല്‍ 2023ല്‍ ടൊവിനോയടക്കമുള്ള യുവ താരങ്ങളുടെ 2018 വമ്പൻ വിജയമായി മാറുകയും 175.50 കോടി രൂപയില്‍ അധികം നേടി മലയാളം സിനിമയിലെ എക്കാലത്തെയും കളക്ഷൻ റെക്കോര്‍ഡ് സ്വന്തമാക്കി മോഹൻലാലിനെ മറികടന്ന് ഒന്നാമത് എത്തുകയും ചെയ്‍തു.
undefined
മൂന്നാമാതും നാലാമതും മോഹൻലാലാണ്. മോഹൻലാലിന്റെ ലൂസിഫര്‍ ആകെ 127 കോടി രൂപ നേടിയാണ് ഒന്നാമത് എത്തിയത്. 2023ല്‍ മോഹൻലാലിന്റെ നേര് 86 കോടി രൂപ നേടി നാലാമതും എത്തി. തൊട്ടുപിന്നിലുള്ള മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വത്തിന്റെ കളക്ഷൻ വിവിധ ട്രേഡ് അനലിസ്റ്റുകളുടെ കണക്കുപ്രകാരം 85 കോടി രൂപയാണ്.
ആറാം സ്ഥാനത്തേയ്‍ക്ക് മലയാളത്തിന്റെ യുവ താരങ്ങളായ ഷെയ്‍ൻ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവരുടെ ആര്‍ഡിഎക്സ് പ്രേക്ഷകരെ വിസ്‍മയിപ്പിച്ച് 84.55 കോടി രൂപ നേടി കുതിച്ചെത്തുകയായിരുന്നു. ആര്‍ഡിഎക്സിന് പിന്നില്‍ മമ്മൂട്ടി നായകനായ ചിത്രം കണ്ണൂര്‍ സ്‍ക്വാഡ് എത്തിയത് ആഗോള ബോക്സ് ഓഫീസില്‍ 82 കോടി രൂപ നേടിയാണ്. പിന്നീടുള്ള ദുല്‍ഖറിന്റെ കുറുപ്പ് 81 കോടി രൂപ നേടിയപ്പോള്‍ നിവിൻ പോളി നായകനായ പ്രേമം 73 കോടി നേടി ഒമ്പതാമതും കായംകുളം കൊച്ചുണ്ണി 70 കോടി നേടി പത്താമതും നില്‍ക്കുന്നു. ഭ്രമയുഗവും പ്രേമലുവും ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ കുതിപ്പ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ നിലവില്‍ മുന്നിലുള്ള താരങ്ങളുടെ സ്ഥാനങ്ങള്‍ മാറിമറിഞ്ഞേക്കാമെന്നാണ് കരുതുന്നത്.
Read More: രജനികാന്തിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന വേഷം, എന്നിട്ടും സിനിമ നിരസിച്ച മോഹൻലാല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക