സംഭവിക്കുന്നത് അത്ഭുതമോ?, സോഷ്യല്‍ മീഡിയ താരങ്ങളുടെ വാഴ ഞെട്ടിക്കുന്നു, ബോക്സ് ഓഫീസില്‍ കോടികള്‍ കവിഞ്ഞു

By Web Team  |  First Published Aug 17, 2024, 4:56 PM IST

വമ്പൻമാരെ ഞെട്ടിച്ച് വാഴ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.


വമ്പൻ വിജയമായ ഗുരുവായൂര്‍ അമ്പലനടയില്‍ സംവിധായകൻ വിപിൻ ദാസ് പുതുതായി എഴുതിയ തിരക്കഥയില്‍ ഒരുങ്ങിയതാണ് വാഴ. സംവിധാനം ആനന്ദ് മേനോൻ നിര്‍വഹിച്ചിരിക്കുന്നത്. കോമഡിക്ക് വലിയ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് വാഴ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധയാകര്‍ഷിച്ച യുവ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരെത്തിയപ്പോള്‍ കളക്ഷനിലും ഞെട്ടിച്ചിരിക്കുകയാണ്.

ജഗദീഷ്, മീനാക്ഷി ഉണ്ണികൃഷ്‍ണൻ, സിയാ വിൻസെന്റ്,നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, സ്‍മിനു സിജോ, പ്രിയ ശ്രീജിത്ത്  എന്നിവര്‍ എത്തുന്ന ചിത്രത്തിന്റെ മുഴുവൻ പേര് വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് എന്നാണ്. വാഴ ആഗോളതലത്തില്‍ ആകെ 3.5 കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. അതിമനോഹരം. എന്ന ഒരു ഗാനം ചിത്രത്തിലേതായിവലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Latest Videos

പാർവതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്സ് റേഡിയൻറ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാർ എന്നിവർ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്. മേക്കപ്പ് സുധി സുരേന്ദ്രൻ. സൗണ്ട് മിക്സിംങ് വിഷ്‍ണു സുജാതൻ. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ.

നീരജ് മാധവിന്റെ 'ഗൗതമന്റെ രഥ'ത്തിന്റെ സംവിധായകനാണ് ആനന്ദ് മേനോൻ. ആനന്ദ് മേനോൻ രണ്ടാമത് ഒരു ചിത്രവുമായി എത്തുമ്പോള്‍ നിര്‍ണായക വേഷത്തില്‍ പുതുമുഖങ്ങളാണ്. അരുൺ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. കലാസംവിധാനം ബാബു പിള്ള നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പിആർഒ എ എസ് ദിനേശ്, ഡിജിറ്റൽ, പിആർഒ വിപിൻ കുമാർ, ഡിഐ ജോയ്നർ തോമസ്, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ. സ്റ്റിൽസ് അമൽ ജെയിംസ്, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, ഡിസൈൻ യെല്ലോ ടൂത്ത്‍സ് എന്നിവരും ആണ്.

Read More: ആരെയൊക്കെ 'നുണക്കുഴി' വീഴ്‍ത്തും, കോടികളുടെ കളക്ഷൻ, ആകെ നേടിയ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!