വിഷു റിലീസ് ആയി ഏപ്രിൽ 11ന് ആയിരുന്നു വർഷങ്ങൾക്കു ശേഷം റിലീസ് ചെയ്തത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമകൾക്ക് എന്നും ആരാധകർ ഏറെയാണ്. മിനിമം ഗ്യാരന്റി പടം ആയിരിക്കും എന്നത് തന്നെയാണ് അതിന് കാരണം. മലർവാടി ആർട്സ് ക്ലബ്ബ് മുതൽ ഇതുതന്നെയാണ് മലയാള സിനിമാസ്വാദകർക്ക് ഉള്ള കാഴ്ചപ്പാട്. ആ വിനീത് ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ ഒന്നിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും ? ആവേശത്തിന് അതിരുകൾ ഉണ്ടാവില്ല അല്ലേ. അതേ ആവേശം തന്നെ ആയിരുന്നു വർഷങ്ങൾക്കു ശേഷം പ്രഖ്യാപിച്ചപ്പോൾ ഓരോരുത്തരിലും ഉണ്ടായത്. ഒടുവിൽ വിഷു റിലീസ് ആയെത്തിയ ചിത്രം പ്രതീക്ഷകൾ വെറുതെ ആക്കിയില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.
വിഷു റിലീസ് ആയി ഏപ്രിൽ 11ന് ആയിരുന്നു വർഷങ്ങൾക്കു ശേഷം റിലീസ് ചെയ്തത്. തരക്കേടില്ലാത്ത പ്രതികരണം നേടിയ ചിത്രം കളക്ഷനിലും തിളങ്ങി. നിലവിൽ വിജയകരമായ ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സിനിമ. ഈ അവസരത്തിൽ ഇതുവരെ വർഷങ്ങൾക്കു ശേഷം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്.
undefined
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നും 36.65 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് ഇരുപത്തി രണ്ട് ദിവസത്തെ കണക്കാണിത്. രാജ്യത്തെ മറ്റ് മേഖലകളിൽ നിന്നും 7.60 കോടിയും ഓവർസീസിൽ നിന്നും 36 കോടിയും ചിത്രം നേടി. അങ്ങനെ ആകെ മൊത്തം 80.25 കോടിയാണ് വർഷങ്ങൾക്കു ശേഷത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ.
ജോസ് എന്ന ജീപ്പ് ഡ്രൈവർ: ടര്‍ബോയുടെ കഥ ഇതോ ? ചൂടുപിടിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ഈ വർഷം റിലീസ് ചെയ്ത മൾട്ടി സ്റ്റാർ ചിത്രം ആയിരുന്നു വർഷങ്ങൾക്കു ശേഷം. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിവിൻ പോളിയും ഗസ്റ്റ് അപ്പിയറൻസിൽ എത്തിയിരുന്നു. നിതിൻ മോളി എന്ന നിവിന്റെ കഥാപാത്രം തിയറ്ററുകളിൽ ചെറുതല്ലാത്ത ഓളം തന്നെ സൃഷ്ടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..