വിജയ് ദേവെരകൊണ്ടയുടെ ചിത്രം മൂന്ന് ദിവസത്തിനുള്ളില്‍ നേടിയത്.
വിജയ് ദേവെരകൊണ്ടയ്‍ക്കും സാമന്തയ്‍ക്കും ഒരു തിരിച്ചുവരവ് അത്യാവശ്യമായിരുന്നു. അത്തരം ഒരു ഘട്ടത്തില്‍ ആയിരുന്നു 'ഖുഷി' പ്രദര്‍ശനത്തിന് എത്തിയത്. പരാജയങ്ങള്‍ പഴങ്കഥയാക്കി ഇപ്പോഴിതാ പുതിയ ചിത്രം വമ്പൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. ചിത്രം 70.23 കോടിയാണ് മൂന്ന് ദിവസത്തില്‍ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്.
'ശാകുന്തളം' എന്ന ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് സാമന്തയ്‍ക്ക് വിജയം അനിവാര്യമായിരുന്നു. വിജയ് ദേവെരകൊണ്ടയ്‍ക്കാകട്ടെ 'ലൈഗറി'ന്റെ പരാജയത്തിനു ശേഷം വിജയം അത്യാന്താപേക്ഷിതമായിരുന്നു. എന്തായാലും ഇരുവരും ഒന്നിച്ചപ്പോള്‍ വിജയവുമെത്തി. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം.
scoring big at the BoxOffice, 70.23 cr+ gross worldwide in 3 days 💫✨
Viplav & Aradhya are now household names for all the families 🤩
Book your tickets now!
- https://t.co/r5W1CZXxL7 🩷 … pic.twitter.com/ptLNPCnNwi
ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'ഖുഷി' ഒരുക്കിയിരിക്കുന്നത്. 'വിപ്ലവ്' എന്ന നായകനായി വിജയ്‍യും ചിത്രത്തില്‍ 'ആരാധ്യ' എന്ന നായികയായി സാമന്തയും വേഷമിട്ടിരുന്നു. വ്യത്യസ്‍ത വീക്ഷണകോണില്‍ ജീവിക്കുന്ന ഇരുവരും വിവാഹിതരാകുന്നതോടെ നടക്കുന്ന സംഘര്‍ഷങ്ങളാണ് പ്രമേയം. യുക്തിചിന്താഗതിയുള്ളയാളാണ് 'വിപ്ലവെ'ങ്കില്‍ വിശ്വാസിയാണ് 'ആരാധ്യ'.
ഫീല്‍ഗുഡ് എന്റര്‍ടെയ്‍നര്‍ ചിത്രമാണ് 'ഖുഷി'. തമാശയ്‍ക്കും പ്രധാന്യം നല്‍കിയിരിക്കുന്നു 'ഖുഷി'യില്‍. മണിരത്നം, എ ആര്‍ റഹ്‍മാൻ, വിജയ്, സാമന്ത തുടങ്ങിയവരുടെ നിരവധി ഹിറ്റ് സിനിമകളുടെ റെഫറൻസും 'ഖുഷി'യില്‍ വര്‍ക്കായിരിക്കുന്നു. നായകൻ വിജയ് ദേവെരകൊണ്ടയുടെ കോമഡികളും ചിത്രത്തില്‍ രസിപ്പിക്കുന്നതാണ്. സാമന്തയും 'ആരാധ്യ' എന്ന കഥാപാത്രം ചിത്രത്തില്‍ മികവുറ്റതാക്കി. ചിത്രം മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. കശ്‍മീര്‍ അടക്കമുള്ള മനോഹരമായ സ്ഥലങ്ങളില്‍ 'ഖുഷി' ചിത്രീകരിച്ചപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് മുരളി ജി ആണ്. 'ഹൃദയം' എന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയ ഹിഷാം അബ്‍ദുള്‍ വഹാബ് വിജയ് ദേവരെകൊണ്ടയുടെ 'ഖുഷി'യിലെ പാട്ടുകളിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും പ്രിയം സമ്പാദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക