ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം. വന്‍ താരനിരയാണ് അണിനിരക്കുന്നത്
കാലാകാലങ്ങളായി കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. അദ്ദേഹത്തിന്‍റെ അവസാന ചിത്രം ജയിലര്‍ കേരളത്തിലെ തമിഴ് ചിത്രങ്ങളുടെ ഹയസ്റ്റ് ഗ്രോസിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം വേട്ടയന്‍ കേരളത്തില്‍ ക്ലിക്ക് ആയോ? ഇപ്പോഴിതാ ചിത്രം നേടിയ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരം നേടിയിരിക്കുന്നത് 202.75 കോടിയാണ്. വിവിധ മാര്‍ക്കറ്റുകള്‍ തിരിച്ചുകൊണ്ടുള്ള കണക്കുകളും പ്രസ്തുത റിപ്പോര്‍ട്ടില്‍ ഉണ്ട്. അതനുസരിച്ച് ആദ്യ ഏഴ് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 13.85 കോടിയാണ്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 78.75 കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 16.3 കോടിയും കര്‍ണാടകത്തില്‍ നിന്ന് 16.25 കോടിയും ചിത്രം നേടിയിട്ടുണ്ട്. വിദേശത്ത് നിന്ന് ചിത്രം ആകെ 72.5 കോടി നേടിയെന്നും സിനിട്രാക്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
undefined
ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. രജനിക്കൊപ്പം അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിങ്ങനെ താരനിര നീളുന്നു. 33 വർഷങ്ങൾക്ക് ശേഷമാണ് രജനികാന്തും അമിതാഭ് ബച്ചനും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ALSO READ : ഛായാഗ്രഹണം മധു അമ്പാട്ട്; 'മലവാഴി' ചിത്രീകരണം ആരംഭിച്ചു