വിജയ് നായകനായ മാസ് ഫാമിലി എന്‍റര്‍ടെയ്‍നര്‍
തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. ഓരോ പുതിയ ചിത്രങ്ങള്‍ എത്തുമ്പോഴും ഇത്രയധികം പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന മറ്റു താരങ്ങള്‍ കുറവാണ്. തമിഴിലെ ഏറ്റവും പ്രധാന റിലീസിംഗ് സീസണുകളില്‍ ഒന്നായ പൊങ്കലിന് ഇക്കുറി താരാഘോഷം തന്നെ ആയിരുന്നു. വിജയ്‍യുടെ വാരിസിനൊപ്പം അജിത്ത് കുമാറിന്‍റെ തുനിവും ഒരേ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. ജനുവരി 11 ന് ആയിരുന്നു ഇരു ചിത്രങ്ങളുടെയും റിലീസ്. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ ഒരു മാസത്തോളം ആവുമ്പോള്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 300 കോടിയില്‍ അധികമാണെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് അറിയിക്കുന്നു. അവരുടെ കണക്ക് അനുസരിച്ച് 300 കോടി ക്ലബ്ബില്‍ എത്തുന്ന രണ്ടാമത്തെ വിജയ് ചിത്രമാണ് വാരിസ്. ബിഗില്‍ ആണ് മറ്റൊരു ചിത്രം. അതേസമയം ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ തമിഴ് ചിത്രമാണ് വാരിസ് എന്നും സിനിട്രാക്ക് അറിയിക്കുന്നു. 2 പോയിന്‍റ് 0, ബിഗില്‍, വിക്രം, പൊന്നിയിന്‍ സെല്‍വന്‍ 1 എന്നിവയാണ് മറ്റ് തമിഴ് ചിത്രങ്ങള്‍.
ALSO READ : ബോക്സ് ഓഫീസില്‍ വീണ്ടും മമ്മൂട്ടി Vs മോഹന്‍ലാല്‍; 'ആടുതോമ'യും 'ക്രിസ്റ്റഫറും' ഒരേദിവസം
' 's / stamps it's clash domination globally with a gap of more than a Ton becoming 'second film' to go past ₹300 crore. 'Fifth' Tamil film to do after, pic.twitter.com/Gkol63iyNu
— Cinetrak (@Cinetrak)ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് വൈകാതെ ഉണ്ടാവും.