'വാത്തി' ബോക്സ് ഓഫീസില്‍ ക്ലച്ച് പിടിക്കുമോ? ധനുഷ് ചിത്രം ആദ്യ ദിനം നേടിയത്

By Web Team  |  First Published Feb 19, 2023, 9:29 AM IST

സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം


ഓരോ സിനിമ മുന്നോട്ട് പോകുന്തോറും തന്‍റെ താരമൂല്യം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് ധനുഷ്. തിരുച്ചിദ്രമ്പലമായിരുന്നു ധനുഷിന്‍റെ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയം. കുടുംബ പ്രേക്ഷകരെ കൂട്ടത്തോട്ടെ തിയറ്ററുകളിലേക്ക് എത്തിച്ചിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ധനുഷിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയെത്തിയ വാത്തിയും ബോക്സ് ഓഫീസില്‍ അതേ പാതയില്‍ നീങ്ങുമോ എന്ന ആകാംക്ഷയിലാണ് കോളിവുഡ് വ്യവസായം. തമിഴിലും തെലുങ്കിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് വാത്തി. സര്‍ എന്നാണ് തെലുങ്കിലെ പേര്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‍ലൂരിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

കോളിവുഡിലെ ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയിലേക്ക് ചിത്രം ഇടംപിടിച്ചേക്കാം എന്ന തോന്നലുളവാക്കുന്നതാണ് ആദ്യ ദിന കണക്കുകള്‍. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 11 കോടിയാണ്. ഒരു ധനുഷ് ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. ധനുഷിന്‍റെ കരിയറിലെ രണ്ടാമത്തെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ഇത്. 11.25 കോടി നേടിയ കര്‍ണന്‍ ആണ് ആ പട്ടികയില്‍ ഒന്നാമത്. 10 കോടിക്ക് മുകളില്‍ ഓപണിംഗ് ലഭിച്ച രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ധനുഷിന്‍റെ ഫിലിമോഗ്രഫിയില്‍ ഇതുവരെ ഉള്ളത്. പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ചതോടെ ബോക്സ് ഓഫീസിലെ ആദ്യ വാരാന്ത്യത്തില്‍ ചിത്രം മികച്ച പ്രകടനം നടത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

' 's / takes 'double digit' start in domestic markets, film rakes in ₹11 crore aprx on its opening day(Friday) in India.

Biggest start for since (₹11.25 crore) and 'second' only film to open over ₹10 crore in India on Day 1! pic.twitter.com/S2xvsW5Dcb

— Cinetrak (@Cinetrak)

Latest Videos

സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം വിദ്യാഭ്യാസ മേഖലയെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ഒന്നാണ്. ബാല ഗംഗാധര്‍ തിലക് എന്നാണ് തെലുങ്ക് പതിപ്പില്‍ ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേരെങ്കില്‍ തമിഴിലെ പേര് ബാലമുരുകന്‍ എന്നാണ്. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ അധ്യാപകനാണ് ധനുഷിന്‍റെ കഥാപാത്രം.

ALSO READ : 10 വിക്കറ്റിന് മുംബൈയെ തകര്‍ത്തുവിട്ട് ചെന്നൈ; ആര്യയ്ക്കും സംഘത്തിനും സിസിഎല്ലില്‍ മിന്നും തുടക്കം

click me!