അശ്ലീലചിത്ര നിര്‍മാണത്തിന്റെ പേരില്‍ വ്യവസായി രാജ്‍ കുന്ദ്ര ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ ആസ്‍പദമാക്കിയാണ് കുന്ദ്ര സിനിമ എടുക്കുന്നത്.
മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്ര ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തന്‍റെ ജയില്‍ അനുഭവങ്ങള്‍ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് യുടി 69. ജയിലില്‍ കഴിഞ്ഞപ്പോഴുള്ള തന്റെ അനുഭവങ്ങളാണ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് കൂടിയായ കുന്ദ്രയുടെ ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ നവംബര്‍ 3 തീയറ്റരില്‍ എത്തിയ ചിത്രം ബോക്സോഫീസില്‍ തകര്‍ന്നടിയുകയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
യുടി 69 ഏകദേശം 20 കോടി ബജറ്റിലാണ് ഒരുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ ചിത്രത്തിന് 10 ലക്ഷമാണ് നേടിയതെങ്കില്‍ രണ്ടാം ദിനം ചിത്രം 20 ലക്ഷം നേടി. രണ്ട് ദിവസത്തില്‍ 30 ലക്ഷം മാത്രം നേടിയ ചിത്രം മിക്കവാറും ഈ ആഴ്ച താണ്ടാന്‍ സാധ്യതയില്ല. ബോക്സോഫീസ് ദുരന്തമായ ചിത്രം ഒരു കോടി എങ്കിലും കടക്കുമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ നടത്തുന്നത്.
അശ്ലീലചിത്ര നിര്‍മാണത്തിന്റെ പേരില്‍ വ്യവസായി രാജ്‍ കുന്ദ്ര ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ ആസ്‍പദമാക്കിയാണ് കുന്ദ്ര സിനിമ എടുക്കുന്നത്. യുടി 69 എന്ന സിനിമയില്‍ നായക കഥാപാത്രമായും എത്തുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം പൊതുവിടങ്ങളിലെ ചടങ്ങിന് മാസ്‍കുകള്‍ ധരിച്ച് എത്തിയിരുന്ന രാജ് കുന്ദ്ര സിനിമ പ്രഖ്യാപിച്ചതിനു ശേഷമാണ് മുഖം പുറത്തു കാണിച്ചത്.
സാമൂഹ്യ മാധ്യമത്തില്‍ അടുത്തിടെ പങ്കുവെച്ച രാജ് കുന്ദ്രയുടെ പോസ്റ്റ് അടുത്തിടെ ചര്‍ച്ചയായിരുന്നു. ഞങ്ങള്‍ പിരിഞ്ഞു എന്നായിരുന്നു നിര്‍മാതാവ് രാജ് കുന്ദ്രയുടെ പോസ്റ്റ്. ശില്‍പാ ഷെട്ടിയുമായി പിരിയുന്നുവെന്നതാണ് കുന്ദ്ര പറയുന്നത് എന്ന് പലരും വിചാരിച്ചു. എന്നാല്‍ പിന്നാലെ മാസ്‍ക് ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞും കുറിപ്പെഴുതിയതോടെ നിരവധി പേരാണ് സംഭവത്തില്‍ രാജ്‍ കുന്ദ്രയെ വിമര്‍ശിച്ച് എത്തിയത്.
ഞങ്ങള്‍ പിരിഞ്ഞുവെന്ന പോസ്റ്റ് ചര്‍ച്ചയായതിന് ശേഷം കുറേ മാസ്‍കുകളുമായി ഒരു റീല്‍ വീഡിയോ രാജ്‍ കുന്ദ്ര പങ്കുവച്ച് എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്‍തിരുന്നു. വിട മാസ്‍കുകളേ, പിരിയാനുള്ള സമയാണ് ഇത്, എന്നെ സംരക്ഷിച്ചതിന് നന്ദി, ഇനി അടുത്ത ഘട്ടമാണ് എന്നും എഴുതിയ രാജ് കുന്ദ്ര യുടി 69 എന്ന ഹാഷ്‍ടാഗും പങ്കുവെച്ചു.
വിവാദങ്ങള്‍ക്ക് മുകളില്‍ പറന്നോ ഗരുഡന്‍: രണ്ടാം ദിനം ബോക്സോഫീസില്‍ നേടിയത്.!
ഐശ്വര്യയെ അടുത്ത് നിര്‍ത്തി ആരാധ്യയുടെ ആദ്യ പൊതുവേദി പ്രസംഗം: ട്രോള്‍, വിമര്‍ശനം, എതിര്‍വാദം.!