ഉള്ളൊഴുക്കിന് നേട്ടമുണ്ടാക്കാനായോ?, ശരിക്കും നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്

By Web Team  |  First Published Aug 7, 2024, 11:20 AM IST

ഉള്ളൊഴുക്ക് കേരളത്തില്‍ നേടിയ ഫൈനല്‍ കളക്ഷൻ കണക്കുകള്‍ പുറത്ത്.


ഉര്‍വശി പ്രധാന വേഷത്തില്‍ വന്ന ചിത്രമാണ് ഉള്ളൊഴുക്ക്. പാര്‍വതി തിരുവോത്തും ഉള്ളൊഴുക്കില്‍ പ്രധാന കഥാപാത്രമായി എത്തി. മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ഉര്‍വശിയുടെ ഉള്ളൊഴുക്കിന് ആകെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കനായിരുന്നില്ല.

സംവിധാനം നിര്‍വഹിച്ചത് ക്രിസ്റ്റോ ടോമിയാണ്. ഉള്ളൊഴുക്ക് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടിയില്‍ എത്തിയത്. ഉള്ളൊഴുക്ക് പ്രേക്ഷകര്‍ കാത്തിരുന്ന ഒരു ചിത്രവും ആണ്. ഉള്ളൊഴുക്ക് ഇന്ത്യയില്‍ ആകെ 4.46 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest Videos

undefined

കുട്ടനാടിന്റെ വെള്ളപ്പൊക്കത്തിന്റെ ദുരിതം പകര്‍ത്തിയുള്ള കഥയാണ് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളൊഴുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശവമടക്ക് നടത്താൻ വെള്ളമിറങ്ങാൻ കാത്തിരിക്കുന്നവരുടെ കഥയാണ് തീവ്ര ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് പ്രത്യേകത. ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാലാണ്. സംഗീതം നിര്‍വഹിച്ചത് സുഷിൻ ശ്യാമും.

മുംബൈ ആസ്ഥാനമായ സിനിസ്ഥാൻ ഫിലിം കമ്പനി നടത്തിയ പ്രശസ്‍തമായ ഒരു അഖിലേന്ത്യ തിരക്കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയതാണ് ഫ്യൂണറല്‍. ദ ഫ്യൂണറലാണ് ക്രിസ്റ്റോ ടോമി സംവിധാനം നിര്‍വഹിച്ച് ഉള്ളൊഴുക്കായത്. ചലച്ചിത്ര വ്യാകരണങ്ങളിലൂന്നൂമ്പോഴും പുതിയ വഴികള്‍ തന്റെ പ്രേക്ഷകരിലേക്ക് തുറനനിടുന്ന ഒരു യുവ സംവിധായകനാണ് ഉള്ളൊഴുക്കിലൂടെയും വെളിപ്പെടുന്നത്. ഉര്‍വശിക്കും പാര്‍വതി തിരുവോത്തിനും പുറമേ ചിത്രത്തില്‍ അര്‍ജുൻ രാധാകൃഷ്‍ണൻ വീണാ രാധാകൃഷ്‍ണൻ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്. പരത്തിപ്പറയാതെ കുഞ്ഞു കുഞ്ഞു സംഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ വൈകാരികത പകര്‍ത്തുകയാണ് ഉള്ളൊഴുക്കില്‍ നടത്തിയിരിക്കുന്നത്.  തിരക്കഥ രചിച്ചിരിക്കുന്നതും ക്രിസ്റ്റോ ടോമിയാണ്. ശരിക്കും ഉള്ളൊഴുക്കിലൂടെ മലയാളത്തിന്റെ ഭാവി സിനിമാ കാഴ്‍ചയെ സമ്പന്നമാക്കാൻ പോന്ന ഭാവ സംവിധായകൻ എന്ന നിലയില്‍ ക്രിസ്റ്റോ ടോമിക്കുണ്ടെന്നതിന് തിയറ്ററുകള്‍ സാക്ഷിയായിരുന്നു. മറ്റൊരു ശ്രേണിയിലുള്ളതാണ് ഉള്ളൊഴുക്കെന്ന് പ്രചരിച്ചതിനാനാലായിരിക്കാം തിയറ്ററുകളില്‍ ആളെ നിറയ്‍ക്കാൻ സാധിക്കാതെ പോയത്.

Read More: തിരുച്ചിദ്രമ്പലത്തെ മറികടന്ന് രായൻ, ധനുഷ് ചിത്രങ്ങളില്‍ ഇനി ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!