മാർക്കോ..താനിതെന്ത് പോക്കാടോ ? കളക്ഷനിൽ വൻതൂക്കിയടി, ടോളിവുഡിനെയും വിറപ്പിച്ചു; തെലുങ്ക് ആദ്യദിന കളക്ഷൻ

By Web Desk  |  First Published Jan 2, 2025, 8:16 AM IST

മാർക്കോയുടെ തമിഴ് പതിപ്പ് നാളെ(ജനുവരി 3) തിയറ്ററുകളിൽ എത്തും.


ലയാളത്തിലെ മോസ്റ്റ് വയലന്റ് പടം. ഇതായിരുന്നു മാർക്കോയിലേക്ക് പ്രേക്ഷകരെ വേ​ഗത്തിൽ അടുപ്പിച്ച ഘടകം. പിന്നെ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രവും. പ്രഖ്യാപനം മുതൽ വന്ന ഓരോ പ്രമോഷൻ മെറ്റീരിയലുകളും വയലൻസിന് ഏറെ പ്രാധാന്യമുള്ള സിനിമയാണെന്ന് ഊട്ടി ഉറപ്പിച്ചു. ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ കണ്ടത് ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ബെസ്റ്റ് പ്രകടനവും സിനിമയും. കേരളത്തിൽ മാത്രമല്ല അങ്ങ് ബോളിവുഡിലും മാർക്കോ ആധിപത്യം സൃഷ്ടിച്ചു. നിലവിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തു കഴിഞ്ഞു. 

കഴിഞ്ഞ ദിവസം ആയിരുന്നു മാർക്കോ തെലുങ്ക് റിലീസ് ചെയ്തത്. മുൻവിധികളെ മാറ്റിമറിച്ച് തെലുങ്ക് ദേശത്തും മാർക്കോയ്ക്ക് ​ഗംഭീര പ്രതികരണമാണ് ആദ്യ ഷോ മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ആദ്യദിനം തെലുങ്കിൽ നിന്നും നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 1.75 കോടിയാണ് മാർക്കോ നേടിയിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് തെലുങ്കിൽ നിന്നും ലഭിക്കുന്ന മികച്ച ആദ്യദിന കളക്ഷൻ കൂടിയാണിത്. 

Latest Videos

മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം ലഭിക്കുന്നതിനാൽ വരും ദിനങ്ങളിൽ മാർക്കോ തെലുങ്ക് പതിപ്പ് ചെറുതല്ലാത്ത മുന്നേറ്റം തന്നെ ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. നിലവിൽ പ്രേമലുവാണ് തെലുങ്കിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ. നസ്ലെൻ നായകനായി എത്തിയ ഈ ചിത്രത്തെ മാർക്കോ മറികടക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 

പുഷ്പയ്ക്ക് ചെക്ക് വയ്ക്കുമോ മാർക്കോ? പത്തിൽ തൃപ്തിപ്പെട്ട് ബറോസ്, റൈഫിൾ ക്ലബ്ബടക്കം മുന്നിൽ, ബുക്കിംഗ് കണക്ക്

അതേസമയം, മാർക്കോയുടെ തമിഴ് പതിപ്പ് നാളെ(ജനുവരി 3) തിയറ്ററുകളിൽ എത്തും. ബോളിവുഡിനെയും ടോളിവുഡിനെയും കയ്യിലെടുത്ത മാർക്കോ കോളിവുഡിലും ചെറുതല്ലാത്ത തരം​ഗം തന്നെ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ മാർക്കോ കേരളത്തിലും ​ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയാണ്. കളക്ഷന്റെ ഭൂരിഭാ​ഗവും കേരളത്തിൽ നിന്നുള്ളതാണ്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!