'ടു കെ കിഡ്സ്ക്ക് പുടിച്ച എല്ലാം ഇരുക്ക്'; തമിഴകം വിറപ്പിച്ചോ മാർക്കോ? പ്രേക്ഷക പ്രതികരണങ്ങൾ

By Web Desk  |  First Published Jan 3, 2025, 5:00 PM IST

ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്തത്.


ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ സിനിമയാണ് മാർക്കോ. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം മലയാളം കണ്ട ഏറ്റവും വയൻസ് നിറഞ്ഞ ചിത്രമെന്ന ലേബലോടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. റിലീസ് ദിനം ആദ്യഷോ മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം അങ്ങ് ബോളിവുഡിലും വൻ സ്വീകാര്യത നേടി. പുത്തൻ റിലീസുകളെ അടക്കം പിന്നിലാക്കിയായിരുന്നു മാർക്കോ ഹിന്ദി വിജയ​ഗാഥ രചിച്ചത്. മലയാളത്തിനും ഹിന്ദിക്കും പുറമെ തെലുങ്ക് പ്രേക്ഷകരും ഏറ്റെടുത്ത ചിത്രം തമിഴിലിപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. 

ജനുവരി 3നാണ് മാർക്കോയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്തത്. ഇവിടെയും ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ റിവ്യുകളിൽ നിന്നും വ്യക്തമാകുന്നത്. വയലൻസ് നിറഞ്ഞ പടമാണെന്നും ടു കെ കിഡ്സിന് പറ്റിയ രീതിയിലാണ് എല്ലാം ചെയ്തിരിക്കുന്നതെന്നും തമിഴ് പ്രേക്ഷകർ പറയുന്നു. ആക്ഷൻ, വിഷ്വൽസ് എല്ലാം നന്നായി ചെയ്തിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ളവരുടെ അഭിനയം ​ഗംഭീരമായെന്നും ഇവർ പറയുന്നുണ്ട്. മികച്ചൊരു മാസ് ആക്ഷൻ ത്രില്ലർ പടമാണെന്നും സെക്കന്റ് ഹാഫ് ആണ് കൂടുതൽ ഇഷ്ടമായതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. 

Latest Videos

വിവാഹം, ഡിവോഴ്സ്, ഡിപ്രഷൻ; അങ്ങനെ പത്ത് വർഷം കടന്നുപോയി; തിരിച്ചുവരവിൽ അർച്ചന കവി

ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്തത്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസ് ദിനം മുതൽ മികച്ച കളക്ഷൻ നേടിയ ചിത്രം ഇതുവരം 80 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ മികച്ച കളക്ഷൻ വരുന്നുണ്ട്. അതേസമയം, കൊറിയയിലും റിലീസിന് ഒരുങ്ങുകയാണ് മാർക്കോ. 100 സ്ക്രീനുകളിൽ ഏപ്രിലിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!