തമിഴിലും ചര്‍ച്ചയായി മാര്‍ക്കോ, ഇന്ത്യൻ കളക്ഷനില്‍ ആ മാന്ത്രിക സംഖ്യ മറികടന്നു

By Web Desk  |  First Published Jan 3, 2025, 2:36 PM IST

ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോയുടെ കളക്ഷൻ ഞെട്ടിക്കുന്നു.


അത്ഭുത വിജയമായി മാറിയിരിക്കുകയാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 50 കോടി ക്ലബിലെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്.

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 79 കോടിയിലധികം നേടിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴിലും മാര്‍ക്കോ ഇന്ന് പ്രദര്‍ശനത്തിനെത്തിയിട്ടുണ്ടെന്നതിനാല്‍ കളക്ഷനില്‍ വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട് നിര്‍മാതാക്കള്‍. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Videos

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപും ആണ്.

Read More: ഓപ്പണിംഗില്‍ ഐഡന്റിറ്റി ഞെട്ടിച്ചോ?, 2025ലെ ആദ്യ ഹിറ്റാകുമോ?, റിലീസിന് നേടിയ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!