ബോളിവുഡില്‍ പോയി അവിടുത്തെ ക്രിസ്മസ് റിലീസിനെ അട്ടിമറിച്ച് മാര്‍ക്കോ; ഗംഭീര കളക്ഷന്‍!

By Web Desk  |  First Published Jan 5, 2025, 11:29 AM IST

മാർക്കോ മൂന്നാമത്തെ ശനിയാഴ്ച ഗംഭീര കളക്ഷനാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ 50 കോടിക്ക് അടുത്താണ് മാര്‍ക്കോ നേടിയിരിക്കുന്നത്. ആ​ഗോള തലത്തിൽ 82 കോടിയോളം കോടി രൂപയാണ് മാർക്കോ നേടിയിരിക്കുന്നത്.


മുംബൈ: വയലന്‍സ് ചിത്രങ്ങളുടെ ബെഞ്ച് മാര്‍ക്ക് എന്ന പേരില്‍ വിശേഷണം നേടുകയാണ് മാര്‍ക്കോ. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ മൂന്നാമത്തെ ശനിയാഴ്ച ഗംഭീര കളക്ഷനാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ അടക്കം ചിത്രത്തിന്‍റെ കളക്ഷന് നേരിടുന്ന ക്ഷീണം ബോളിവുഡിലും ഓവര്‍സീസിലും നേടിയാണ് മാര്‍ക്കോ മുന്നോട്ട് പോകുന്നത്. 

ചിത്രം റിലീസ് ചെയ്ത് 16മത്തെ ദിവസം അതായത് മൂന്നാമത്തെ ശനിയാഴ്ച ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ 2.75 കോടിയാണ് ആദ്യ കണക്കുകള്‍ പ്രകാരം നേടിയിരിക്കുന്നത്. ബോക്സോഫീസ് ട്രാക്കര്‍മാരായ സാക്നില്‍.കോം കണക്ക് പ്രകാരം മലയാളത്തില്‍ നിന്നും 80 ലക്ഷമാണ് ചിത്രം നേടിയത്. എന്നാല്‍ ഹിന്ദി പതിപ്പ് 1.25 കോടിയാണ് നേടിയത്. അതേ സമയം ഹിന്ദിയിലെ ക്രിസ്മസ് റിലീസായി എത്തിയ വന്‍ ബജറ്റ് പടം ബേബി ജോണ്‍ വെറും 80 ലക്ഷം മാത്രമാണ് നേടിയത്. 

Latest Videos

ഇതുവരെ ഇന്ത്യയില്‍ 50 കോടിക്ക് അടുത്താണ് മാര്‍ക്കോ നേടിയിരിക്കുന്നത്. മൂന്നാം ഞായറാഴ്ചയിലെ കണക്കും എത്തുന്നതോടെ ഇന്ത്യന്‍ ബോക്സോഫീസില്‍ 50 കോടി മാര്‍ക്കോ നേടും എന്നാണ് കരുതപ്പെടുന്നത്. ഹിന്ദി പതിപ്പില്‍ മാത്രം 10 കോടിക്ക് മുകളില്‍ മാര്‍ക്കോ പ്രതീക്ഷിക്കുന്നു. ഇതിനകം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രത്തിന്‍റെ ഹിന്ദിപതിപ്പായി മാര്‍ക്കോ മാറിയിട്ടുണ്ട്. 

2024 ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്തത്. എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ 82 കോടിയോളം കോടി രൂപയാണ് ആ​ഗോള തലത്തിൽ മാർക്കോ നേടിയിരിക്കുന്നത്. 

മുപ്പത് കോടി ബജറ്റിലാണ് മാർക്കോ ഒരുങ്ങിയതെന്നാണ് കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് 15.75 കോടിയുടെ ലാഭമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. വെറും പതിനഞ്ച് ദിവസത്തിലാണ് മുടക്കുമുതൽ മാർക്കോ തിരിച്ചു പിടിച്ചത്. നിക്ഷേപത്തിൽ 52.50% ലാഭവും ചിത്രം നേടിയിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം ​ഗുരുവായൂരമ്പല നടയലിന്റെ കളക്ഷൻ മാർക്കോ ഉടൻ മറികടക്കുമെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു. തെലുങ്കിലും ഹിന്ദിയിലും തമിഴിലും ചിത്രത്തിന് മികച്ച കളക്ഷന്‍ വരുന്നുണ്ട്.   

1.53 മില്യണ്‍ ! അതും വെറും 15 ദിവസത്തിൽ; ഇന്‍ഡസ്ട്രികളെ വിറപ്പിച്ച് മാർക്കോ ആ റെക്കോർഡ് തൂക്കി !

തിരിച്ചു പിടിച്ചത് മുടക്കിയതിനെക്കാള്‍ 52.50%; നിലവിലെ ലാഭം 15 കോടിയോളം; പൃഥ്വിരാജ് പടത്തെ വീഴ്ത്താൻ മാർക്കോ
 

click me!