'ഭ്രമയു​ഗ'ത്തിന് സംഭവിക്കുന്നതെന്ത്? 'പോറ്റി'യെ പിന്നിലാക്കിയോ പിള്ളേര്? പക്ഷേ ഏരീസ്പ്ലെക്സിന് ഇത് 'ചാകര' !

By Web Team  |  First Published Mar 4, 2024, 3:50 PM IST

ഫെബ്രുവരിയില്‍ റിലീസ് ചെയ്ത മൂന്ന് മലയാള സിനിമകളും സൂപ്പര്‍ ഹിറ്റ്. 


മികച്ചൊരു തുടക്കമാണ് മലയാള സിനിമയ്ക്ക് 2024ൽ ലഭിച്ചത്. മമ്മൂട്ടി-ജയറാം കോമ്പോയിലെത്തിയ ഓസ്ലർ ആയിരുന്നു ആദ്യ ​ഹിറ്റ് ചിത്രം. പിന്നീട് ഇറങ്ങിയ മലൈക്കോട്ടൈ വാലിബന് പിടിച്ചുനിൽക്കാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷക-നിരൂപക പ്രശംസകൾ ചിത്രത്തിന് നേടാനായി. പിന്നീട് കണ്ടത് മലയാള സിനിമയുടെ തേർവാഴ്ച ആയിരുന്നു. ഫെബ്രുവരിയിൽ ഇറങ്ങിയ മൂന്ന് സിനിമകളും സൂപ്പർ ഹിറ്റുകൾ. അതും അൻപത് കോടി ക്ലബ്ബ് എന്ന ഖ്യാതിയോടെ. 

പ്രേമലു, ഭ്രമയു​ഗം, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ആ സിനിമകൾ. ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്തത്ര വരവേൽപ്പാണ് ഇവയ്ക്ക് ഇതര ഭാഷകളിലും വിദേശത്തും അടക്കം ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയറ്ററുകളിൽ ഇവയ്ക്ക് ഒപ്പം മത്സരിക്കാൻ വേറെ എതിരാളികൾ ഇല്ലാ എന്നതും വിജയത്തിന് കാരണമായിട്ടുണ്ട്. മിക്ക ഇടങ്ങളും ഹൗസ് ഫുൾ ഷോകളാണ് നടക്കുന്നതും. ഈ 'പ്രേമയു​ഗം ബോയ്സി'ന്റെ വീക്കെൻഡ് കളക്ഷൻ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് തലസ്ഥാനത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലെക്സ്.

Latest Videos

undefined

ഏരീസ്പ്ലെക്സിന്റെ ഔദ്യോ​ഗിക റിപ്പോർട്ട് പ്രകാരം വീക്കെൻഡ് കളക്ഷനിൽ ഒന്നാമത് ഉള്ളത് മഞ്ഞുമ്മൽ ബോയ്സ് ആണ്. ചിദംബരത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഈ സർവൈവർ ചിത്രം നേടിയിരിക്കുന്നത് 49.89 ലക്ഷമാണ്. രണ്ടാം സ്ഥാനത്ത് നസ്ലെൻ ചിത്രം പ്രേമലു ആണ്. 41.05 ലക്ഷം ആണ് ചിത്രത്തിന്റെ കളക്ഷൻ. മമ്മൂട്ടി നായകനായി എത്തിയ ഭ്രമയു​ഗം വീക്കെൻഡിൽ നേടിയിരിക്കുന്നത് 36.59 ലക്ഷമാണ്. വരും നാളുകളിലും ഈ സിനിമകൾക്ക് മികച്ച കളക്ഷൻ തന്നെ ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. 

മഞ്ഞുമ്മൽ എനിക്ക് തെറാപ്പിയാണ്, അന്ന് ഞാൻ ക്ഷമ പറഞ്ഞു, വല്ലാതെ കരഞ്ഞു: തുറന്നുപറഞ്ഞ് ശ്രീനാഥ് ഭാസി

ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. മമിത ബൈജു ആയിരുന്നു നായിക. പിന്നാലെ ഫെബ്രുവരി 15ന് ഭ്രമയുഗം റിലീസ് ചെയ്തു. രാഹുല്‍ സദാശിവന്‍ ആയിരുന്നു സംവിധാനം. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മല്‍ റിലീസ് ചെയ്തത്. കേരളത്തില്‍ വന്‍ പ്രതികരണം ലഭിച്ച ചിത്രം തമിഴ്നാട്ടിലും കസറുകയാണ്. തമിഴ്നാട്ടില്‍ ഡബിള്‍ ഡിജിറ്റ് കടക്കുന്ന ആദ്യമലയാള സിനിമ എന്ന ഖ്യാതിയും മഞ്ഞുമ്മല്‍ ബോയ്സിന് സ്വന്തമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!