നിലവില്‍ ടര്‍ബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മമ്മൂട്ടി നായികനായി എത്തിയ ഏറ്റവും പുതിയ ചിത്രം കാതൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുൾ ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്യു ദേവസി ആയി മമ്മൂട്ടി സ്ക്രീനിൽ തകർത്താടുന്നതിനിടെ ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്.
കഴിഞ്ഞ ദിവസം വരെ ആകെ ഇരുപത്തി മൂന്ന് ഷോകളാണ് ഏരീസ്പ്ലക്സിൽ നടന്നിരിക്കുന്നത്. ഇതിൽ നിന്നും കാതൽ നേടിയിരിക്കുന്നത് 16.25 ലക്ഷം ആണ്. 8685 അഡ്മിറ്റുകളാണ് ഉണ്ടായിരുന്നത്. കളക്ഷൻ വിവരങ്ങൾ ഏരീസ് പ്ലസ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
നവംബർ 23നാണ് കാതൽ ദ കോർ റിലീസ് ചെയ്തത്. ഇതുവരെ ചെയ്യാത്ത വേഷത്തിൽ മമ്മൂട്ടി എത്തിയ ചിത്രത്തിൽ ജ്യോതിക ആണ് നായിക. മാത്യു ദേവസിയ്ക്കൊപ്പം തന്നെ ജ്യോതികയുടെ ഓമനയെയും പ്രേക്ഷകർ ഒന്നടങ്കം ഏറ്റടുത്തു. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ റിലീസ് ചെയ്ത നാലാമത്തെ സിനിമ കൂടി ആയിരുന്നു കാതൽ. കണ്ണൂർ സ്ക്വാഡ്, നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് മറ്റ് മൂന്ന് സിനിമകൾ.
മോഹൻലാൽ ചിത്രം, റീമേക്ക് ചെയ്തപ്പോൾ രജനികാന്ത്; കളക്ഷൻ കോടികൾ, ആ സൂപ്പർ ഹിറ്റ് ചിത്രം റി-റിലീസിന്
നിലവില്‍ ടര്‍ബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് അനൌദ്യോഗിക വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..