ട്രിപ്പിളടിച്ച് ഇരട്ടി സ്ട്രോങ്ങായി ടൊവിനോ, തിരുവോണ നാളിലും പാണംവാരി എആർഎം; 112 എക്സ്ട്രാ ഷോസ്

By Web Team  |  First Published Sep 16, 2024, 7:42 AM IST

നാല് ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് അജയന്റെ രണ്ടാം മോഷണത്തിന്റേതായി വിറ്റു പോയിരിക്കുന്നത്.


പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് അജന്റെ രണ്ടാം മോഷണം അഥവ എആർഎം. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നതായിരുന്നു അതിന് കാരണം. മിന്നൽ മുരളി പോലുള്ള സിനിമകൾ അവതരിപ്പിച്ച് രാജ്യമൊട്ടാകെ ശ്രദ്ധനേടിയ ടൊവിനോയുടെ മറ്റൊരു കരിയർ ബ്രേക്ക് സിനിമയാകും എആർഎം എന്ന് ഏവരും വിധി എഴുതിയിരുന്നു. അത് അന്വർത്ഥമാക്കുന്ന പ്രകടനമാണ് കഴിഞ്ഞ നാല് ദിവസമാണ് ചിത്രം തിയറ്ററുകളിൽ കാഴ്ചവയ്ക്കുന്നത്. 

ഓണം റിലീസായി സെപ്റ്റംബർ 12നാണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ പ്രേക്ഷക- നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ബോക്സ് ഓഫീസിലും മിന്നിക്കയറി. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളെ അതി​ ​ഗംഭീരമായാണ് ടൊവിനോ അവതരിപ്പിച്ചത്. വിജയ​ഗാഥ രചിച്ച് എആർഎം പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിവരങ്ങളും പുറത്തുവരികയാണ്. 

Latest Videos

undefined

തിരുവോണദിനമായ ഇന്നലെ നാല് കോടി അടുപ്പിച്ച് അജയന്റെ രണ്ടാം മോഷണം നേടി എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, റിലീസ് ചെയ്ത് മൂന്ന് ദിവസം വരെയുള്ള കേരള ബോക്സ് ഓഫീസ് കളക്ഷൻ 9.25 കോടിയാണെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ മറ്റിടങ്ങളിൽ നിന്നും 1.80 കോടി, ഓവർസീസ്‍ 11.40 കോടി. അങ്ങനെ ആകെമൊത്തം മൂന്ന് ദിവസത്തെ കളക്ഷൻ 22.45 കോടിയാണ്. 30 കോടി അടുപ്പിച്ചാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ ബജറ്റ് എന്നാണ് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചത്. 

'പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര'; തിരുവോണ ദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

അതേസമയം, നാല് ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് അജയന്റെ രണ്ടാം മോഷണത്തിന്റേതായി വിറ്റു പോയിരിക്കുന്നത്. ഓൺലൈൻ കണക്ക് മാത്രമാണിത്. അതോടൊപ്പം 112 എക്സ്ട്രാ ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഓണം റിലീസുകളിൽ മികച്ച കളക്ഷൻ നേടുന്ന സിനിമ അജയന്റെ രണ്ടാം മോഷണം ആകുമെന്നാണ് വിലയിരുത്തലുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!