വിദേശത്ത് നിന്നും പണംവാരുന്ന മലയാള സിനിമകള്‍.
ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന ഫിലിം ഇൻസ്ട്രിയാണ് ഇന്ന് മലയാള സിനിമ. ബോക്സ് ഓഫീസിൽ അടക്കം മിന്നും വിജയം ആണ് മലയാള സിനിമകൾ നേടുന്നത്. ഒരുകാലത്ത് 50, 100 കോടി ബോക്സ് ഓഫീസ് ഹിറ്റുകൾ അന്യമായിരുന്ന മലയാള സിനിമ ഇന്ന് വിദേശത്ത് നിന്ന് നേടുന്നത് കോടികൾ. വൻ പബ്ലിസിറ്റിയോ ഹൈപ്പോ ഇല്ലാതെ എത്തുന്ന കൊച്ചു ചിത്രങ്ങൾക്ക് പോലും കാഴ്ചക്കാർ ഏറെയാണ് എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ഇപ്പോഴിതാ യുകെ അയർലന്റ് എന്നിവിടങ്ങളിൽ മലയാള സിനിമ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ ലിസ്റ്റിൽ 2023ൽ ഇറങ്ങിയ ചിത്രങ്ങളാണ് ഏറെയും എന്നതാണ് ശ്രദ്ധേയം. ടോപ് സെവൻ ലിസ്റ്റിൽ ഏഴാം സ്ഥാനത്തുള്ളത് പ്രണവ് മോഹൻലാൽ(£203,698) നായകനായി എത്തിയ ഹൃദയമാണ്. ആറാം സ്ഥാനത്ത് കണ്ണൂർ സ്ക്വാഡ് ആണ്(£204,523). പുലിമുരുകൻ(£222,670) അഞ്ചാം സ്ഥാനത്തും ആർഡിഎക്സ്( £235,110) നാലാം സ്ഥാനത്തും ആണ്. 2018(£750,305), ലൂസിഫർ(£267,822), കുറുപ്പ് (£235,903) എന്നീ സിനിമകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
undefined
അടുത്തിടെ റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ മലയാള സിനിമകളാണ് മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡും, ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആർഡിഎക്സും. സൂപ്പർ താര ചിത്രത്തെ മറികടന്ന് യുവതാരങ്ങളുടെ സിനിമ മുന്നിലെത്തി എന്നതും ഏറെ ശ്രദ്ധേയമാണ്.
'എന്തുചെയ്യാനാ..നഷ്ടപ്പെട്ടു പോയി'; മനംനൊന്ത് പ്രിയയുടെ അച്ഛനും ഭർത്താവും, കുഞ്ഞിന്റെ നില ഗുരുതരം
സെപ്റ്റംബർ 28ന് റിലീസ് ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം വൈകാതെ തന്നെ ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം. ഓഗസ്റ്റ് 25ന് റിലീസ് ചെയ്ത ചിത്രമാണ് ആർഡിഎക്സ്. നഹാസ് ഹിദായത്ത് ആണ് സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..