മമ്മൂട്ടി പത്താമത്, ഒന്നാമൻ മോഹൻലാലുമല്ല, കളക്ഷൻ റെക്കോര്‍ഡുകളില്‍ നിന്ന് പുറത്തായി ദുല്‍ഖര്‍

By Web Team  |  First Published Feb 1, 2024, 9:30 AM IST

മോഹൻലാലിന് ഒന്നാമനാകാൻ കഴിഞ്ഞില്ല.


ബോക്സ് ഓഫീസിലെ കണക്കുകളാണ് ഇന്ന് സിനിമയുടെ വിജയത്തിന്റെ അളവുകോലായി പരിഗണിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷൻ പരിശോധിക്കുമ്പോള്‍ രസകരമായ  നിരവധി വസ്‍തുതകളാണ് വ്യക്തമാകുക. ക്രൗഡ് പുള്ളറില്‍ കേരളത്തിലെ ഒന്നാമനെന്ന് പറയുന്ന നടൻ മോഹൻലാല്‍ ബോക്സ് ഓഫീസില്‍ മലയാളത്തില്‍ നിന്നുള്ള രണ്ടാമനാണ്. മലയാളത്തില്‍ നിന്നുള്ള മറ്റൊരു വമ്പൻ താരമായ മമ്മൂട്ടിയാകട്ടെ കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ പത്താമതുമാണ്.

കേരളത്തില്‍ നിന്നു മാത്രമായി നേടിയ കളക്ഷനില്‍ ഒന്നാമതെത്തിയിരിക്കുന്നത് 2018. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ടൊവിനൊയടക്കം പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ 2018 കേരള ബോക്സ് ഓഫീസില്‍ നിന്ന് 89.40 കോടി രൂപയും ആഗോള തലത്തില്‍ 200 കോടി രൂപയിലധികം ബിസിനസും നേടി ചരിത്രമായി. രണ്ടാമത് മോഹൻലാലിന്റെ പുലിമുരുകനാണ്. ആദ്യമായി മലയാളത്തില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡുള്ള പുലിമുരുകന് കേരള ബോക്സ് ഓഫീസില്‍ മാത്രമായി നേടാനായത് 85.15 കോടി രൂപയാണ്.

Latest Videos

undefined

ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനിലെ തന്നെ വിസ്‍മയമായി മാറിയ പ്രഭാസ് നായകനായ ബാഹുബലി 2 രണ്ടാണ് മൂന്നാമത്. കേരള ബോക്സ് ഓഫീസില്‍ 74.50 കോടി രൂപ നേടാനാണ് പ്രഭാസ് നായകനായി എത്തിയ ബാഹുബലി 2ന് കഴിഞ്ഞിരിക്കുന്നത്. നാലാതും ഒരു മറുഭാഷ സിനിമയാണ്. യാഷിന്റെ കെജിഎഫ് 2 68.50 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയത്.

തൊട്ടുപിന്നിലുള്ള ലൂസിഫര്‍ ആകെ 66.10 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ആറാം സ്ഥാനത്തുള്ള ലിയോ നേടിയത് 60.05 കോടി രൂപയാണ്. പിന്നീട് എത്തിയ ജയിലര്‍ 57.70 കോടി രൂപയും നേടി. എട്ടാം സ്ഥാനത്തുള്ള ആര്‍ഡിഎക്സ് 52.50 കോടി രൂപ കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയപ്പോള്‍ ഒമ്പതാമതുള്ള നേര് 47.75 കോടിയും പത്താമതുള്ള മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം 47.75 കോടിയും നേടിയപ്പോള്‍ പട്ടികയില്‍ ഇടംനേടാൻ ദുല്‍ഖറിനായില്ല.

Read More: ലോകേഷ് കനകരാജിനൊപ്പം ലിയോയില്‍, കാര്‍ത്തി ചിത്രത്തിനായി പി എസ് മിത്രനൊപ്പവും രത്‍ന കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!