റെക്കോര്‍ഡിട്ടും 2018 രണ്ടാമത്, ആ സൂപ്പര്‍താരത്തെ മറികടക്കാനായില്ല, ബോക്സ് ഓഫീസ് കിംഗ് അയാള്‍ തന്നെ

By Web Team  |  First Published Jan 2, 2024, 2:07 PM IST

ഇനിയും മറികടക്കാത്ത റെക്കോര്‍ഡ്.


ബോക്സ് ഓഫീസില്‍ കേരളത്തില്‍ നിന്ന് ആരാണ് മുന്നില്‍ എന്ന് ആലോചിച്ചാല്‍ പലരുടെയും മനസില്‍ തെളിയുന്നത് മോഹൻലാല്‍ എന്നായിരിക്കും. എക്കാലത്തെയും ബോക്സ് ഓഫീസ് റെക്കോര്‍ഡ് കളക്ഷൻ പരിശോധിക്കുമ്പോള്‍ നിലവില്‍ രണ്ടാമതാണ് മോഹൻലാല്‍. പുലിമുരുകൻ ആഗോളതലത്തില്‍ ആകെ 144 കോടി രൂപയില്‍ അധികം നേടി ഏറെക്കാലം നിന്നിരുന്ന ഒന്നാം സ്ഥാനത്തേയ്‍ക്ക് 2023ലാണ് മലയാളത്തിന്റെ ആദ്യ 200 കോടി ക്ലബ് എന്ന ഖ്യാതിയുമായി 2018 എത്തിയത്.  കേരളത്തിനു പുറത്തെ ഇന്ത്യൻ പ്രദേശങ്ങളിലെ കളക്ഷൻ പരിശോധിക്കുമ്പോള്‍ ഇന്നും ഒന്നാമത് മോഹൻലാല്‍ തന്നെ.

കേരളത്തിനു പുറത്തെ ഇന്ത്യൻ പ്രദേശങ്ങളിലെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് മാത്രമേ ടൊവിനൊയുടെ 2018ന് എത്താനായുള്ളൂ. മോഹൻലാല്‍ നായകനായ പുലിമുരുകൻ ആകെ 20.80 കോടി രൂപയാണ് കേരളത്തിനു പുറത്തെ ഇന്ത്യൻ പ്രദേശങ്ങളില്‍ നിന്ന് മാത്രമായി നേടിയത്. 2016ല്‍ നേടിയ റെക്കോര്‍ഡ് ഏഴ് വര്‍ഷം കഴിയുമ്പോഴും തകരാതെ നില്‍ക്കുന്നു. ടൊവിനൊയുടെ 2018ന് നേടാനായത് 18.30 കോടി രൂപ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട്.

Latest Videos

undefined

മൂന്നാം സ്ഥാനത്തുള്ള കുറുപ്പ് 16.10 കോടി രൂപ മാത്രമാണ് നേടാനായത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. നാലാം സ്ഥാനത്ത് എത്തിയ മലയാളി താരവും മോഹൻലാലാണ് എന്നതാണ് പ്രത്യേകത. മോഹൻലാലിന്റെ ലൂസിഫര്‍ നാലാമതെത്തിയത് 12.22 കോടി രൂപ നേടിയിട്ടാണ്. തൊട്ടുപിന്നില്‍ മോഹൻലാലിന്റെ ഒടിയൻ 7.80 കോടി രൂപ നേടി.

കിംഗ് ഓഫ് കൊത്തയാണ് ആറാമത്. കിംഗ് ഓഫ് കൊത്തയ്‍ക്ക് നേടാനായത് 7.20 കോടി രൂപ മാത്രമാണ്. ദുല്‍ഖറിന് പിന്നില്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് 5.85 കോടി മാത്രമാണ് നേടാനായത്.

Read More: വമ്പൻ കുതിപ്പുമായി സലാര്‍, ഇതുവരെ ചിത്രം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!