രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററുകളിൽ എത്തിയത്.
മമ്മൂട്ടി, ഈ പേര് വളർന്ന് വലിയൊരു ബ്രാൻഡ് ആയി മാറിയിട്ട് വർഷം അൻപത് കഴിഞ്ഞു. മറുനാടൻ സിനിമാസ്വാദകർക്ക് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച മമ്മൂട്ടി, ഓരോ ദിവസവും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കയാണ്. എന്നും പുതിയ കഥാപാത്രങ്ങളോട് അടങ്ങാത്ത ആർത്തിയുള്ള അദ്ദേഹം ഏറ്റവും ഒടുവിൽ പ്രേക്ഷകരെ അമ്പരപ്പിച്ചത് ഭ്രമയുഗം എന്ന സിനിമയിലൂടെയാണ്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ മമ്മൂട്ടിയുടേതായി പുറത്തിറങ്ങി പണംവാരിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട ലിസ്റ്റിൽ ആറ് മമ്മൂട്ടി ചിത്രങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം ഭീഷ്മപർവം ആണ് ഒന്നാം സ്ഥാനത്ത്. 87.65 കോടിയാണ് ചിത്രം ആകെ നേടിയതെന്ന് ഐഎംഡിബി റിപ്പോർട്ട് ചെയ്യുന്നു. പക്കാ മാസ് ആയി മമ്മൂട്ടി എത്തിയ ഈ ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
undefined
രണ്ടാം സ്ഥാനത്ത് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം 83.75കോടിയാണ് ആകെ നേടിയ കളക്ഷൻ. മൂന്നാം സ്ഥാനത്ത് വൈശാഖിന്റെ സംവിധാനത്തിൽ എത്തിയ മധുരരാജ ആണ്. 50.25കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. നാലാം സ്ഥാനത്ത് അബ്രഹാമിന്റെ സന്തതികൾ(40കോടി), അഞ്ചാം സ്ഥാനത്ത് റോഷാക്ക്(39.1 കോടി), ആറാം സ്ഥാനത്ത് ഷൈലോക്ക് (39 കോടി) ആണ്. എന്നാൽ ഈ ചിത്രത്തെ ഉൾപ്പടെ ഭ്രമയുഗം വൈകാതെ തന്നെ മറി കടക്കും. ഇതുവരെ ഭ്രമയുഗം നേടിയ കളക്ഷൻ 34 കോടിക്ക് മേലാണ്.
'നന്ദി ഉണ്ടേ..'; മമ്മൂട്ടിയുടെ ശബ്ദം കേരളമൊട്ടാകെ മുഴങ്ങി കേൾക്കും !
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടി നെഗറ്റീവ് റോളിൽ എത്തിയ ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..